മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും; ദര്‍ശനത്തിന് ബുക്ക് ചെയ്തത് 32,281 പേർ

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. നാളെ ദര്‍ശനത്തിനായി 32,281 തീര്‍ത്ഥാടകരാണ് ദര്‍ശനത്തിനായി വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്.

Advertisements

ശനിയാഴ്ച ഏകദേശം 80,000 തീര്‍ത്ഥാടകരും ബുക്ക് ചെയ്തിട്ടുണ്ട്. മണ്ഡലകാലത്ത് 41 ദിവസങ്ങളിലായി 30 ലക്ഷത്തിലധികം ഭക്തരാണ് ദര്‍ശനം നടത്തിയത്. ശബരിമലയില്‍ മണ്ഡലകാലത്തെ ആദ്യത്തെ 39 ദിവസത്തില്‍ 222 കോടി 98 ലക്ഷം രൂപ നട വരുമാനമായി ലഭിച്ചിരുന്നു.

Hot Topics

Related Articles