കോട്ടയം : മീനച്ചിലാർ മീന്തലയാർ കൊടുരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി തിരുവാർപ്പ് പഞ്ചായത്ത് നടത്തുന്ന മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേള-2023, 14,15,16, തീയതികളിൽ വൈകിട്ട് 5.30മുതൽ 10വരെ നടക്കും.
Advertisements
സമ്മേളങ്ങൾ, കല സന്ധ്യ, രുചിമേളം തുടങ്ങി നിരവധി പരിപാടികളും ഈ ദിവസങ്ങളിൽ ഉണ്ടാവും.തിരുവാർപ്പ് പഞ്ചായത്ത്, കേരള ഫോക്ക് ലോർ അക്കാദമി, മലരിക്കൽ ടൂറിസം സൊസൈറ്റി,ജെ ബ്ലോക്ക്, തിരുവയ്ക്കാരി പട ശേഖര സമിതികൾ, കാഞ്ഞിരം,തിരുവാർപ്പ്, ചെങ്ങളം സർവീസ് സഹകരണ ബാങ്കുകൾ എന്നിവരാണ് മേളയുടെ സംഘടകർ