മേക്കപ്പ് ഒക്കെയിട്ട് സുന്ദരിയും സുന്ദരന്മാരും ആകാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ മേക്കപ്പിൻ്റെ ആവശ്യം കഴിയുമ്പോൾ അത് മാറ്റുന്നതാണ് പലർക്കും ബുദ്ധിമുട്ട്. ചില മേക്കപ്പുകൾ എത്ര മായ്ക്കാൻ നോക്കിയാലും പോകാറില്ല. പലരും വിപണിയിൽ ലഭിക്കുന്ന ലോഷനുകളൊക്കെ ഉപയോഗിച്ച് മേക്കപ്പ് കളയാൻ നോക്കാറുണ്ട്. എന്നാൽ വീട്ടിൽ തന്നെയുള്ള ചില മാർഗങ്ങളിലൂടെ എളുപ്പത്തിൽ മേക്കപ്പ് കളയാൻ സാധിക്കും. വളരെ സിമ്പിളായതും എന്നാൽ നല്ല ഗുണമേന്മയുള്ളതുമായ രീതിയിൽ മേക്കപ്പ് കളയാനുള്ള ചില വഴികളിതാ.
കറ്റാർവാഴയും ഒലീവ് ഓയിലും
കറ്റാർവാഴയുടെ ജെല്ലും ഒലീവ് ഓയിലും സമമായി എടുത്ത് നന്നായി യോജിപ്പിക്കുക. ഇനി ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖം തുടച്ച് വ്യത്തിയാക്കാം. മേക്കപ്പ് പൂർണമായും കളയാൻ ഇത് വളരെ നല്ലതാണ്. അതുപോലെ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ കറ്റാർവാഴ വളരെയധികം സഹായിക്കും. ചർമ്മത്തിന് മോയ്ചറൈസ് നൽകാനും കൂടുതൽ പോഷിപ്പിക്കാനും ഒലീവ് ഓയിൽ ഏറെ സഹായിക്കും.
ബേബി ഷാംപുവും ബേബി ഓയിലും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എല്ലാവർക്കും വെളിച്ചെണ്ണ ചർമ്മത്തിന് ചേരണമെന്നില്ല. അങ്ങനെയുള്ളവർക്ക് ബേബിയും ഓയിലും ബേബി ഷാംപുവും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. വളരെ സൌമ്യമായതാണ് ബേബി ഷാംപൂ. ചർമ്മത്തിൽ ചൊറിച്ചിലൊന്നുമുണ്ടാക്കാതെ എളുപ്പത്തിൽ മേക്കപ്പ് കളയാൻ ബേബി ഷാംപൂ വളരെ നല്ലതാണ്. അതുപോലെ ബേബി ഓയിൽ ഉപയോഗിക്കുന്നതും മേക്കപ്പ് കളയാൻ വളരെ നല്ലതാണ്.
വെളിച്ചെണ്ണ
പൊതുവെ പണ്ട് കാലം മുതലെ എല്ലാവരും ഉപയോഗിക്കുന്നതാണ് വെളിച്ചെണ്ണ. മേക്കപ്പ് കളയാനുള്ള ഏറ്റവും നാച്യുറലായ വഴികളിലൊന്നാണ് വെളിച്ചെണ്ണ ഉപയോഗിക്കുന്നത്. ഇതിലെ ആൻ്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ, ആൻ്റി വൈറൽ ഗുണങ്ങൾ ചർമ്മത്തിന് പല തരത്തിലുള്ള ഗുണങ്ങളാണ് നൽകുന്നത്. ചർമ്മത്തിലെ മറ്റ് പ്രശ്നങ്ങളും ഇല്ലാതാക്കാനും ഇത് ഏറെ സഹായിക്കും. ഇത് കൂടാതെ ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും മൃദുവാക്കാനും മേക്കപ്പ് വളരെ നല്ലതാണ്.