വൈവിധ്യമാർന്ന ഉള്ളടക്കം; മക്ക പള്ളിയിൽ അഞ്ച് ഭാഷകളിൽ ‘പ്രാർത്ഥന ഗൈഡ്’ പുറത്തിറക്കി

റിയാദ്: വിശ്വാസികൾക്ക് സഹായമായി മക്ക പള്ളിയിൽ അഞ്ച് ഭാഷകളിൽ ‘പ്രാർത്ഥന ഗൈഡ്’ പുറത്തിറക്കി. ഹറമിലെ നമസ്കാര ഹാളുകളിലുടനീളം സ്ഥാപിച്ചിട്ടുള്ള ക്യു.ആർ കോഡുകൾ വഴി ഇരുഹറം പരിപാലന അതോറിറ്റിയാണ് ഗൈഡ് പുറത്തിറക്കിയത്. വൈവിധ്യമാർന്ന ഉള്ളടക്കം കൊണ്ട് വേറിട്ടതാണ് ഗൈഡ്. 

Advertisements

ഖുർആൻ ഉൾപ്പെടെ നിരവധി ഉള്ളടക്കങ്ങൾ പ്ലാറ്റ്‌ഫോം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് അതോറിറ്റി വിശദീകരിച്ചു. ഖുർആെൻറ ഇലക്ട്രോണിക് കോപ്പി, ഇരുഹറമുകളിലെ റെക്കോർഡ് ചെയ്തതും തത്സമയവുമായ  പ്രഭാഷണങ്ങളും പാഠങ്ങളും പ്രശസ്തമായ ഒരു കൂട്ടം പ്രാർഥനകളും ലളിതമായ നിർദേശത്തിലൂടെ വുദുവും പ്രാർഥനയും പഠിക്കുന്നു. ഇഅ്തികാഫിെൻറ ആശയത്തെക്കുറിച്ചും അതിെൻറ നിബന്ധനകളെക്കുറിച്ചും ലളിതമായ വിശദീകരണം, ഡിജിറ്റൽ ത്വാവാഫ് എന്നിവ ഗൈഡ് ഉൾക്കൊള്ളുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

170-ലധികം ടെക്‌സ്‌റ്റുകളും ഓഡിയോ പ്രാർഥനകളും ഉൾക്കൊള്ളുന്ന ഉപകരണമാണ് ഡിജിറ്റൽ ത്വാവാഫ്. കൂടാതെ തീർഥാടകരുടെ അനുഭവത്തെ പിന്തുണയ്ക്കുന്നതിനായി ത്വാവാഫിെൻറ റൗണ്ടുകൾ കണക്കാക്കുന്നുവെന്നതും ഇതിെൻറ സവിശേഷതയാണ്. അറബിക്, ഉർദു, ഇംഗ്ലീഷ്, ടർക്കിഷ്, ഫ്രഞ്ച് എന്നീ അഞ്ച് ഭാഷകളിൽ ഗൈഡ് സേവനം ലഭ്യമാണെന്നും ഇത് ഹറമിനുള്ളിലെ സന്ദർശകരുടെ അനുഭവത്തിെൻറ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നും അതോറിറ്റി പറഞ്ഞു.

Hot Topics

Related Articles