കോട്ടയം : മാലിന്യമുക്ത നവ കേരളത്തിൻ്റെ തുടർനടപടിക്കായി പുതുപ്പള്ളി എള്ളു കാലായിലെ സി പി എമ്മും ഡി വൈ എഫ് ഐ യും സംയുക്തമായി ബോട്ടിൽ ബൂത്തുകൾ വിതരണം ചെയ്യുന്നതിന്റെയും ശുചീകരണ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം സി പി എം പുതുപ്പള്ളി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ സുഭാഷ് വർഗീസ് നിർവഹിച്ചു. ഹരിലാലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പതിനേഴാം വാർഡ് മെമ്പർ ജിനു വി കുമാർ സ്വാഗതം പറയുകയും ആശംസകൾ അറിയിച്ച് ഡി വൈ എഫ് ഐ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റി അംഗം നിതിൻ ചന്ദ്രൻ നും ഡി വൈ എഫ് ഐ എളളുകാല യൂണിറ്റ് സെക്രട്ടറി ജോമോൻ കെ എസ് എന്നിവർ സംസാരിച്ചു യോഗത്തിന്റെ കൃതജ്ഞത സഖാവ് ജയശ്രീ എ നിർവഹിച്ചു.
Advertisements