കോട്ടയം : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസിന് നാളെ ജൂലൈ 29 ചൊവ്വാഴ്ച തുടക്കം. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും സംബന്ധിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അറിയിച്ചു.
Advertisements