മാതൃകയായി “ദേവി കാരുണ്യം” : മഹത്തായ ആശയം എന്ന് ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ ; അശരണരായ രോഗികൾക്കു കരുതലും കൈത്താങ്ങുമായി ദേവി കാരുണ്യം

കൊടുങ്ങൂർ : മേജർ കൊടുങ്ങൂർ ദേവി ക്ഷേത്രത്തിലെ ഉത്സവ ആഘോഷങ്ങൾക്ക് ഒപ്പം അശരണരായ രോഗികൾക്കു കരുതലും കൈത്താങ്ങുമാകുന്ന ദേവി കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വ പി എസ് പ്രശാന്ത് നിർവ്വഹിച്ചു. ക്ഷേത്രo മേൽശാന്തി അനിൽ നമ്പൂതിരി പ്രസിഡന്റിന് ആദ്യ സംഭാവന കൈമാറി.

Advertisements

എല്ലാ ക്ഷേത്രങ്ങൾക്കും അനുകരണീയ മാതൃകയാണ് ദേവി കാരുണ്യം പദ്ധതിയെ ന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ പി എസ് പ്രശാന്ത് പറഞ്ഞു. മഹത്തായ ഒരു ആശയം ആണ് മുൻപോട്ട് വെയ്ക്കുന്നത്.ആഘോഷങ്ങളിൽ എല്ലാവരെയും ചേർത്തു നിർത്താൻ ആവണം, ദേവിയുടെ തീരുമാനം തന്നെ ആകും ഇതു പോലെ ഒരു പദ്ധതി ആവിഷ്കരിക്കാൻ കാരണം എന്നും അദ്ദേഹം വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേശത്തിൻ്റെ അഭിവൃദ്ധിക്കും ഐശ്വര്യത്തിനും ആയി ദേവിയുടെ തിരുവുത്സവം ഭംഗിയായി നടത്തുന്നതിനൊപ്പം ഒരു പങ്ക് ജീവകാരുണ്യത്തിനായി നീക്കിവെക്കണം എന്ന ആശയമാണ് പ്രാവർത്തികമാക്കുന്നത്.നിർധനരായ രോഗികൾക്ക് ചികിത്സാസഹായം നൽകുന്നത് ഉത്സവം പോലെ തന്നെ പവിത്രമാണെന്നതാണ് ദേവീ കാരുണ്യം പദ്ധതി ആവിഷ്കരിക്കുന്നതിലേക്ക് നയിച്ചത്.

ഉപദേശക സമിതിയുടെ ഈ തീരുമാനത്തിന് പൂർണ്ണ പിന്തുണ നൽകി സഹകരിക്കുകയാണ് . വരും വർഷങ്ങളിൽ പദ്ധതി കൂടുതൽ വിപുലമാക്കാൻ ആണ് വിഭാവനം ചെയ്യുന്നത്.ഉപദേശക സമിതി പ്രസിഡന്റ്‌ അഡ്വ എസ് എം സേതുരാജ്, സെക്രട്ടറി കെ വി ശിവ പ്രസാദ് എന്നിവർ സംസാരിച്ചു.

Hot Topics

Related Articles