മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനിലേക്ക് നടൻ മണികണ്ഠൻ ആചാരിയും. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ ആരാധകർ കാത്തിരിക്കുന്നത്.
‘ലിജോ സാറും ലാൽ സാറും ആദ്യമായി ഒന്നിക്കുന്ന മലൈക്കോട്ടൈ വാലിബൻ ചിത്രീകരണത്തിൽ ഞാനും ഇന്ന് ചേർന്നു’, എന്നാണ് ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോകൾ പങ്കുവച്ച് മണികണ്ഠൻ കുറിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാനിൽ പുരോഗമിക്കുക ആണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആട് 2 ൽ ചെകുത്താന് ലാസറിനെ അവതരിപ്പിച്ച ഹരി പ്രശാന്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇദ്ദേഹത്തിന്റേതായി അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
പി എസ് റഫീക്കിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. ആമേൻ എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതും റഫീക്ക് ആണ്. മധു നീലകണ്ഠന് ആണ് ഛായാഗ്രാഹകന്‍. ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്.