കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് 1484 കോടി രൂപയുടെ ബജറ്റ്. വയോജന സംരക്ഷണത്തിനുള്ള അരികെ പദ്ധതിയും, സർക്കാർ സർവീസിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന വിദ്യാജ്യോതി പദ്ധതിയും 2025-26 വർഷത്തെ സാമ്പത്തിക ബജറ്റിൽ പ്രഖ്യാപിച്ചു. സഭയുടെ കോളജുകളെ കോർത്തിണക്കി സ്വകാര്യ സർവകലാശാല സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനവും ഈ സാമ്പത്തിക വർഷം നടത്തും. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന മാനേജിംഗ് കമ്മിറ്റി യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മനാണ് ബജറ്റ് അവതരിപ്പിച്ചത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അധ്യക്ഷതവഹിച്ചു. വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനുള്ള തുക 10 കോടിയായി ഉയർത്തി.സഭാംഗങ്ങളായ ഓട്ടോറിക്ഷാ തൊഴിലാളികളുടെ പെൺമക്കൾക്ക് 10ലക്ഷം രൂപ പഠനസഹായവും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് 1484 കോടി രൂപയുടെ ബജറ്റ്.
