മുളന്തുരുത്തി : മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ മദ്യ ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ ജൂൺ 26ന് ലഹരിവിരുദ്ധ ദിനം ആചരിക്കും. മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കണ്ടറി സ്‌ക്കൂളിൽ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. മദ്യ ലഹരി വിരുദ്ധ സമിതി പ്രസിഡന്റ് യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ മുഖ്യസന്ദേശം നൽകും.
ഫാ.ഡോ.കുര്യാക്കോസ് തണ്ണിക്കോട്ട്, മുളന്തുരുത്തി എസ്.എച്ച്.ഒ മനീഷ് പൗലോസ്, അലക്‌സ് മണ്ണപ്പുറത്ത്, മാസ്റ്റർ ഏബൽ കെ തോമസ്,ഫാ കുര്യാക്കോസ് ജോർജ് എന്നിവർ പ്രസം?ഗിക്കും.എക്‌സൈസ് ഉദ്യോ?ഗസ്ഥ രെജിത എം ആർ വിദ്യാർത്ഥികൾക്കായി ബോധവൽക്കരണക്ലാസ് എടുക്കും.ഡോ. റോബിൻ പി മാത്യു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
മലങ്കര ഓർത്തഡോക്‌സ് സഭ മദ്യ ലഹരി വിരുദ്ധ സമിതി ലഹരിവിരുദ്ധദിനാചരണം വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതനിൽ

Advertisements