ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍

പരുമല: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് പുതിയ പരമാധ്യക്ഷന്‍. ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് ആണ് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടത്.തെരഞ്ഞെടുപ്പിന് മലങ്കര അസോസിയേഷന്റെ അംഗീകാരം ലഭിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനാണ് ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്ത.

പരുമല പള്ളിയില്‍ കോമ്പൗണ്ടില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. ഡോ. മാത്യൂസ് മാര്‍ സെവേറിയോസ് മെത്രാപ്പൊലീത്തയെ മാത്രമാണ് അസോസിയേഷന്‍ നാമനിര്‍ദ്ദേശം ചെയ്തത്. മാനേജിംഗ് കമ്മറ്റി അംഗങ്ങളും മെത്രാപ്പൊലീത്തമാരും മാത്രമാണ് നേരിട്ട് ചടങ്ങില്‍ പങ്കെടുത്തത്. ബാക്കി നാലായിരത്തോളം പ്രതിനിധികള്‍ ഓണ്‍ലൈനായി പങ്കെടുത്തു.

Hot Topics

Related Articles