വൃന്ദാവനം തീയറ്റർ പടി നിരന്തരം അപകട മേഖലയാകുന്നു: ഡ്രൈവർമാരുടെ ശ്രദ്ധ തെറ്റിക്കാൻ രണ്ടു വഴികൾ; വഴിയറിയാതെ നേരെ പോയാൽ അപകടം ഉറപ്പ്; കാട് തെളിയിച്ച് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് നാട്ടുകാർ

തിരുവല്ല: എഴുമറ്റൂർ വൃന്ദാവനം തീയറ്റർ പടി റോഡിൽ നിരന്തരം അപകട മേഖലയാകുന്നു. തീയറ്റർ പടിയിലെ വളവാണ് അപകട സാധ്യത ഉയർത്തുന്നു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. ഭാഗ്യം കൊണ്ടു മാത്രമാണ് വൻ ദുരന്തം ഉണ്ടാകാതിരുന്നത്. ഏഴുമറ്റൂർ തീയാടിക്കൽ റോഡിലെ വൃന്ദാവനം തീയറ്റർ പടി റോഡിലാണ് അപകടക്കെണി ഉയരുന്നത്. ഇവിന്റെ വലിയ വളവാണ് ഉള്ളത്. എന്നാൽ, ഈ വളവിൽ നിന്നും നേരെ മുക്കുഴി ഭാഗത്തേയ്ക്കു പോകുന്ന റോഡാണ് യാത്രക്കാർക്ക് ആശങ്ക സൃഷ്ടിക്കുന്നത്.

Advertisements

റോഡ് യഥാർത്ഥത്തിൽ വളവാണ്. എന്നാൽ, നന്നായി ടാർ ചെയ്ത റോഡിലൂടെ അമിത വേഗത്തിലാണ് വാഹനങ്ങൾ എത്തുന്നത്. വളവിൽ എത്തുമ്പോൾ, വഴിയറിയാത്ത ആളുകൾക്ക് ആശങ്ക ഉണ്ടാകും. വാഹനങ്ങൾ നേരെയുള്ള റോഡിലേയ്ക്കു കയറുമ്പോഴാണ് അപകടം കൂടുതൽ ഉണ്ടാകുന്നത്. വളവിൽ നേരെ വരുന്ന വാഹനം ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് വണ്ടിയെടുക്കുമ്പോഴാണ് അപകടം ഉണ്ടാകുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ച് ചെടികൾ വളർന്നു നിൽക്കുകയാണ്. ഈ ചെടികൾ വെട്ടിമാറ്റാത്തതാണ് റോഡിൽ അപകട സാധ്യത ഉയർത്തുന്നത്. ഇത് കൂടാതെ റോഡിൽ വളവാണ് എന്ന് അറിയിക്കുന്ന സിഗ്നൽ ബോർഡുകളൊന്നും ഇവിടെ ഇല്ല. ഈ സാഹചര്യത്തിൽ അപകട സാധ്യതയൊഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Hot Topics

Related Articles