തിരുവല്ല സർക്കാർ ആശുപത്രി പരിസരത്ത് അലഞ്ഞു തിരിഞ്ഞ് കുരങ്ങൻ: ജനറൽ ആശുപത്രിയിലും പ്രദേശത്തെ സ്ഥാപനങ്ങളിൽ വികൃതി കാട്ടി കുരങ്ങൻ കുട്ടി; പ്രദേശത്തെ സ്ഥാപനത്തിന്റെ ബോർഡ് തകർത്തു

തിരുവല്ല: ജനറൽ ആശുപത്രിയിലും പരിസര പ്രദേശത്തും അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കുരങ്ങന്റെ വികൃതികൾ നാട്ടുകാർക്ക് ശല്യമാകുന്നു. ആശുപത്രി പരിസരത്തെ കടകളിലും, സ്ഥാപനങ്ങളിലും എത്തുന്ന കുരങ്ങന്റെ വികൃതികൾ പ്രദേശവാസികൾക്ക് ശല്യമായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്തെ പി.വി ജോർജ് ആന്റ് സൺസ് എന്ന ടെക്‌സ്‌റ്റൈൽസ് ഷോപ്പിന്റെ ബോർഡിലെ അക്ഷരങ്ങൾ ഈ വികൃതിക്കുരങ്ങൾ ഇളക്കിയെടുത്തിരുന്നു.

Advertisements

ബോർഡ് നശിപ്പിച്ചതോടെ 13000 രൂപയുടെയെങ്കിലും നഷ്ടമുണ്ടായതായാണ് കണക്കു കൂട്ടുന്നത്. ബോർഡ് പുനസ്ഥാപിക്കണമെങ്കിൽ അക്ഷരങ്ങൾ മികതും മാറ്റി സ്ഥാപിക്കേണ്ടതായും വരും. ആശുപത്രിയെലും സമീപ പ്രദേശത്തെ കടകളിലും എത്തുന്ന ആളുകളെ കുരങ്ങന്റെ വികൃതികൾ തെല്ലൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഭക്ഷണം എടുക്കുന്നതിനും മറ്റുമായി കടകൾക്കുള്ളിലും കുരങ്ങൻ സ്ഥിരമായി കയറുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതേ തുടർന്നു, നാട്ടുകാരുടെ പരാതി സ്ഥിരമായതോടെ വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തി. ഇവിടെ പരിശോധന നടത്തിയ അധികൃതർ തിരുവല്ല ജനറൽ ആശുപത്രിയ്ക്കുള്ളിൽ ഒരു കൂട് സ്ഥാപിക്കുകയും ചെയ്തു. കുരങ്ങനെ പിടികൂടുന്നതിനായാണ് കൂട് സ്ഥാപിച്ചത്. എന്നാൽ, വികൃതിയായ കുരങ്ങനെ ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല.

Hot Topics

Related Articles