കോന്നി വളയം ഭാഗത്ത് കലുങ്കിന്റെ അടിഭാഗം തകര്‍ന്ന നിലയില്‍

കോന്നി : കല്ലേലി-അച്ചന്‍കോവില്‍ റോഡും അലിമുക്ക്-അച്ചന്‍ കോവില്‍ റോഡും ചേരുന്ന വളയം ഭാഗത്തെ കലുങ്കിന്റെ അടിഭാഗം തകര്‍ന്നു. അലിമുക്ക്-അച്ചന്‍കോവില്‍ റോഡ് പുനര്‍ നിര്‍മിച്ചപ്പോള്‍ കലുങ്കും പുതുക്കിപ്പണിതിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഉണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലുമാണ് കലുങ്കിന് ബലക്ഷയമുണ്ടായത്.

Advertisements

നിര്‍മാണത്തിലെ അപാകത കാരണമാണ് കലുങ്കിന്റെ അടിഭാഗം തകരാന്‍ കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. തുലാവര്‍ഷം ശക്തമാകുമ്പോഴേക്കും കലുങ്ക് ഒലിച്ചുപോകുമോ എന്ന ആശങ്കയുണ്ട്.

Hot Topics

Related Articles