പത്തനംതിട്ട: മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നു. ജില്ലയിലെ നദികള്‍ അപകടനിലയില്‍ തുടരുകയാണ്. മണിമലയാര്‍, അച്ചന്‍കോവില്‍, പമ്പ നദികളിലെ ജലനിരപ്പ് അപകട നിലയില്‍ തുടരുന്നു. മണിമലയാറിന്റെ തീരപ്രദേശത്താണ് വെള്ളപ്പൊക്കം രൂക്ഷമായിട്ടുള്ളത്. മല്ലപ്പള്ളിയില്‍ രാത്രി മുഴവന്‍ നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
മല്ലപ്പള്ളി ടൗണ്‍, കോട്ടാങ്ങല്‍, വായ്പൂര്, ആനിക്കാട് മേഖലകളിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ആളപായമില്ലാതെ എല്ലാവരേയും രക്ഷപ്പെടുത്തുവാന്‍ സാധിക്കുന്നുണ്ട്. ഫയര്‍ഫോഴ്സിന്റെ മൂന്ന് ടീം, എന്‍ഡിആര്‍എഫ് ടീം, പോലീസ്, റവന്യു, തദ്ദേശസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍ എല്ലാവരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ ഇന്നലെ രാത്രി കൊല്ലത്തുനിന്നും ആവശ്യപ്പെട്ടിരുന്നു. അര്‍ധരാത്രിക്കു ശേഷം ബോട്ടുകള്‍ ലഭ്യമായി. ഇപ്പോള്‍ മത്സ്യതൊഴിലാളികളുടെ മൂന്നു ബോട്ടുകള്‍ മല്ലപ്പള്ളി മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തി വരുകയാണ്. കളക്ടറേറ്റില്‍ നിന്നും തല്‍സമയം രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഏകോപിപ്പിച്ചു വരുന്നു. ഡാം മാനേജ്മെന്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംസ്ഥാന തലത്തിലുള്ള ടീമുമായി ചര്‍ച്ച ചെയ്യുന്നുണ്ട്. തിരുവല്ല ഉള്‍പ്പെടെ വെള്ളം കയറാന്‍ സാധ്യതയുള്ള ജില്ലയിലെ മറ്റ് സ്ഥലങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന പ്രവര്‍ത്തനം ശനിയാഴ്ച വൈകുന്നേരം മുതല്‍ നടക്കുന്നു.