മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു

പത്തനംതിട്ട: കനത്ത മഴയില്‍ മല്ലപ്പള്ളിയില്‍ മണിമലയാറിന് കുറുകെയുള്ള കുളത്തൂര്‍ തൂക്കുപാലം തകര്‍ന്നു. മണിമലയെയും വെള്ളാവൂരിനെയും ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്.വൈകിട്ട് ആറുമണിയോടെയാണ് പാലം തകര്‍ന്നത്. തൂക്കുപാലത്തെ താങ്ങിനിര്‍ത്തുന്ന ഒരു കല്‍ക്കെട്ട് പൂര്‍ണമായും തകര്‍ന്നു. മല്ലപ്പള്ളി തഹസില്‍ദാര്‍ പ്രദേശം സന്ദര്‍ശിച്ചു.

Advertisements

മണിക്കൂറുകളായി തുടരുന്ന മഴയില്‍ മണിമലയിലെ സ്ഥിതി രൂക്ഷമാണ്. ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പലയിടത്തും വീടുകളില്‍ ആളുകള്‍ ഒറ്റപ്പെട്ടു. വെള്ളാവൂര്‍, കോട്ടാങ്ങല്‍, കുളത്തൂര്‍മൂഴി, എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടായത്. മഴയ്ക്ക് കാരണമായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നതായാണ് വിവരം.

Hot Topics

Related Articles