മലപ്പുറം ജമ്മാസ് ഹൈസ്‌കൂളിലെ അധ്യാപകനെതിരെ കൂട്ടപീഡന പരാതി; ഒൻപത് മുതൽ 16 വയസ് വരെയുള്ള പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി; പരാതി ഉയർന്നതോടെ മുങ്ങിയ അധ്യാപകൻ കോട്ടയത്ത് ഒളിവിലെന്നു സൂചന

മലപ്പുറം: മലപ്പുറം ജമ്മാസ് ഹൈസ്‌കൂളിലെ അധ്യാപകരനെതിരെ കൂട്ടപീഡന പരാതി. സ്‌കൂളിലെ ഒരു കൂട്ടം പൂർവ വിദ്യാർത്ഥികളാണ് അധ്യാപകനായ കെ.വി ശശികുമാറിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുന്നത്. പരാതി ഉയർന്ന സാഹചര്യത്തിൽ അധ്യാപകൻ കോട്ടയത്തേയ്ക്കു മുങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അധ്യാപകനെതിരെ നടപടിയെടുക്കമെന്നാവശ്യപ്പെട്ട് പൂർവ വിദ്യാർത്ഥികൾ അടക്കമുള്ളവർ രംഗത്ത് എത്തിയിട്ടുണ്ട്.

Advertisements

പൂർവ വിദ്യാർത്ഥികളുടെ പരാതി ഇങ്ങനെ –
ഞങ്ങൾ സെന്റ് ജമ്മാസ് ഹൈ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ് . ടി സ്‌കൂൾ പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്‌കൂളാണ് . ടി സ്‌കൂളിലെ അധ്യാപകനായ ശശികുമാർ .കെ .വി എന്നവർ ടി സ്‌കൂളിലെ 5 6 7 ക്ലാസ്സുകളിലെ കുട്ടികളെ കഴിഞ്ഞ 30 വർഷമായി പഠിപ്പിച്ചു വരുന്നു . ടി അധ്യാപകൻ കഴിഞ്ഞ 30 വർഷത്തോളമായി ടി സ്‌കൂളിലെ 9 മുതൽ 16 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളോട് ലൈംഗിക ചുവയോട് കൂടിയ കാര്യങ്ങൾ പറഞ്ഞും, വിദ്യാർത്ഥിനികളുടെ ലൈംഗിക അവയവങ്ങളിൽ സ്പർശിക്കുകയും കടന്നു പിടിക്കുകയും ആയ ലൈംഗിക അതിക്രമങ്ങൾ നടത്തിക്കൊണ്ടു വരുന്നതും സ്‌കൂളിലെ പരസ്യമായ രഹസ്യം ആയി തീർന്നിട്ടുള്ളതുമാണ് ഞങ്ങളിൽ പലർക്കും അതുപോലെ തന്നെ ഞങ്ങളുടെ കൂടെയും ഞങ്ങൾക്ക് ശേഷവും പഠിച്ച പല പെൺകുട്ടികൾക്കും ടിയാന്റെ ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ പല തവണ സ്‌കൂളിലെ ബന്ധപ്പെട്ടവരോട് പലരും പരാതി പറഞ്ഞെങ്കിലും ടി ശശികുമാറിനു എതിരെ ഒരു നടപടിയും സ്‌കൂൾ അധികൃതർ എടുക്കപ്പെട്ടില്ല .


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിൽ 2019ൽ പോലും കൊടുത്ത പരാതിയും എത്തിക്‌സ് കമ്മിറ്റി വരെയെത്തിയ പരാതികളും ഉണ്ടെന്നുള്ളത് യാഥാർഥ്യമാണ്. വിദ്യാർത്ഥിനികളിൽ പലർക്കും ആ പ്രായത്തിൽ പ്രതികരിക്കാൻ ആവാതെ പലപ്പോഴും ടിയാന്റെ അതിക്രമങ്ങൾ നിശബ്ദമായി സഹിക്കേണ്ടി വന്നിട്ടുണ്ട്. . അധ്യാപനം എന്ന പ്രവർത്തിയുടെ മാന്യത കാത്തു സൂക്ഷിക്കാതെ അധ്യാപകനാണെന്നുള്ള മറവിലാണ് ടിയാൻ പെൺകുട്ടികളെ വര്ഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ചു വന്നിട്ടുള്ളത് .

ടിയാന്റെ പ്രവർത്തികൾ പുറത്തു പറയുവാൻ പല കുട്ടികളും രക്ഷിതാക്കളും സമൂഹത്തിൽ ഉണ്ടായേക്കാവുന്ന അപമാനം ഓർത്തു കൂട്ടാക്കാതെ ഇരുന്നിട്ടുള്ളതും എന്നാൽ പല പെൺകുട്ടികളും അവരുടെ കുടുംബങ്ങളും സ്‌കൂൾ മാനേജ്‌മെന്റിനോട് ടിയാന്റെ ദുഷ്പ്രവർത്തികളെ പറ്റി പരാതി പറഞ്ഞിട്ടുള്ളതും ആണ് . കുട്ടികൾ ടിയാന്റെ അതിക്രമങ്ങളെ പറ്റി പരസ്പരം പങ്കു വച്ച് വിവരങ്ങൾ ഇതോടൊപ്പം അനുബന്ധം എ ആയി സമർപ്പിക്കുന്നുണ്ട്. പല കുട്ടികളും ടിയാന്റെ ലൈംഗിക അതിക്രമത്തിൽ മനം നൊന്തു കാലങ്ങളോളം കടുത്ത മാനസിക പ്രയാസത്തിൽ അകപ്പെട്ടിരുന്നതും. സമൂഹത്തിൽ ഒറ്റപ്പെട്ടു പോകുമെന്ന കാരണത്താൽ മാത്രം സഹിച്ചു വന്നിരുന്നതുമാണ്.

സമൂഹത്തിൽ സ്‌കൂളിനുള്ള പേരും വിലയും ഇടിയുമെന്നും സ്‌കൂളിന് അപമാനം ഉണ്ടാകും എന്നും ഭയന്നാണ് സ്‌കൂൾ അധകാരികൾ പെൺകുട്ടികളെ സംരക്ഷിക്കാതെ ശശികുമാറിനെതിരെ നടപടികൾ സ്വീകരിക്കാതിരുന്നത്. മാത്രവുമല്ല ശശികുമാർ പലവിധത്തിലും സമൂഹത്തിലും മറ്റു ഉയർന്ന തലങ്ങളിലും വളരെയധികം സ്വാധീനമുള്ള ആളും ആണ് പരാതി പറഞ്ഞാൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്ന് ടിയാൻ പെൺകുട്ടികളെ പറഞ്ഞു ഭീഷണിപ്പെടുത്തിയിരുന്നു. 2022 മാർച്ച് മാസം 31 നു ടിയാൻ മേപ്പടി സ്‌കൂളിൽ നിന്നും റിട്ടയർ ആയിട്ടുള്ളതും, അത് വരെ ഇത്തരം ലൈംഗിക

അതിക്രമ പ്രവർത്തികൾ കുട്ടികൾക്കെതിരെ നടത്തി വന്നിട്ടുള്ളതുമാണ്. പെൺ കുട്ടികളുടെ അടുത്ത്. വന്നിരുന്നു ടിയാരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും അശ്ലീല ചുവയോടെ സംസാരിക്കുകയും ഷർട്ടിനുള്ളിലൂടെ കൈഇടുകയും ടിയാൻ ചെയ്യുമായിരുന്നു.

ടിയാൻ സ്‌കൂളിൽ നിന്നും റിട്ടയർ ചെയ്യുന്ന സമയം സ്‌കൂൾ അധികൃതർ ഗംഭീരമായ യാത്രയയപ്പ് ചടങ്ങ് നടത്തുകയുണ്ടായി . അതോടൊപ്പം ടിയാനെ പുകഴ്ത്തിയുള്ള സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു ആയതിൽ പ്രതിഷേധിച്ചു പൂർവ്വ വിദ്യാർത്ഥിനികളിൽ ഒരാൾ ഫേസ്ബുക്കിൽ ടി ശശികുമാറിനെ പറ്റി ഒരു പോസ്റ്റ് ഇടുകയും ആയതിനെ തുടർന്ന് ടിയാന്റെ അക്രമപ്രവർത്തികൾക്കു ഇരയായവരും അതിജീവിച്ചുവരും ടി പോസ്റ്റിനു താഴെ അവർ അനുഭവിച്ചതും അറിയാവുന്നതുമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ചു കമന്റുകൾ ഇടുകയും ചെയ്തു. ആയതിനെ തുടർന്നാണ് പൂർവ്വ വിദ്യാർത്ഥിനികൾ ഒരുമിച്ചു ഈ അനീതിക്കും അക്രമത്തിനും എതിരെ പ്രതികരിക്കണമെന്നും ടി ശശികുമാറിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും ടിയാനെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നും തീരുമാനം എടുത്തത്, ഫേസ്ബുക്കിന്റെ കമന്റ് സെക്ഷൻ ഇതോടൊപ്പം ഹാജരാക്കുന്നു .അനുബന്ധം സി ആയി ബോധിപ്പിച്ചിട്ടുണ്ട് ഇപ്പോഴും ടിയാന്റെ അക്രമപ്രവർത്തികളുടെ ഇരയായവർ വേദനാജനകമായ ഓർമകളുടെ പിടിയിൽ തന്നെ ഉള്ളതും ആയതു മൂലം വളരെ അധികം മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നതുമാണ്. ചെറിയ പെൺകുട്ടികൾ തങ്ങൾക്കു എന്താണ് സംഭവിക്കുന്നത് എന്നത് പോലും അറിയാൻ പറ്റാത്ത പ്രായത്തിലുള്ള കുട്ടികളും പ്രതികരിക്കാൻ പ്രാപ്തിയില്ലാത്തവരുമാണ്.

ആയതിനാൽ ടിയാനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കം ഇന്ത്യൻ ശിക്ഷാനിയമത്തിൽ പറഞ്ഞിട്ടുള്ള മറ്റ് എല്ലാ കേസുകളും രജിസ്റ്റർ ചെയ്തു നടപടി സ്വീകരിച്ചു കിട്ടേണ്ടത് ടിയാൻ മുറിവേൽപ്പിച്ച മുഴുവൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആവശ്യമാണ്. ആയതിനു വേണ്ട എല്ലാ നടപടി ക്രമങ്ങളിലും സഹകരിക്കുവാൻ ഞങ്ങൾ തയ്യാറാണ്.

ആയതിനാൽ കേരളത്തിലുടനീളമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ സുരക്ഷയെന്ന പൊതുതാല്പര്യത്തെകൂടി മുൻനിർത്തി ടിയാനെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്യുന്നത് അടക്കം ഇന്ത്യൻ ശിക്ഷ നിയമത്തിൽ പറഞ്ഞിട്ടുള്ള മറ്റു എല്ലാ കേസുകളും രജിസ്റ്റർ ചെയ്തു ഉചിതമായ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു കിട്ടേണ്ടത് ടിയാൻ മുറിവേൽപിച്ച മുഴുവൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആവശ്യമാണ്. ആയതിനു വേണ്ട എല്ലാ നടപടി ക്രമങ്ങളിലും സഹകരിക്കുവാൻ ഞങ്ങൾ തയ്യാറാണ്.

Hot Topics

Related Articles