കോട്ടയം : മലരിക്കൽ ആമ്പൽ ഗ്രാമത്തിൻ്റെ വികസനത്തിനു് മുൻഗണന നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. നിലവിലെറോഡുനിർമ്മാണം പുതുവത്സരത്തിൽ പൂർത്തിയാക്കുമെന്നും വലിയ വീട്ടിൽ ക്ഷേത്രപരിസരം വരെ അത് നീട്ടുമെന്നും അദ്ദേഹം പറഞ്ഞു. മലരിക്കൽ ഗ്രാമീണ ജല ടൂറിസം മേളയുടെ രണ്ടാം ദിവസത്തെ ടൂറിസം സമ്മേളനം സഹകരണം – ദേവസ്വം – തുറമുഖം വകുപ്പുമന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. മീനച്ചിലാർ – മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതി കോഓർഡിനേറ്റർ അഡ്വ കെ. അനിൽകുമാർ അദ്ധ്യക്ഷനായിരുന്നു. തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അജയൻ കെ. മേനോൻ , അഡ്വ. വി.ബി. ബിനു, കാർഷിക വികസന ബാങ്ക് പ്രസിഡൻ്റ് അഡ്വ. ജി. ഗോപകുമാർ , ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എ. എം. ബിന്നു , വാർഡുമെമ്പർ ഒ.എസ് അനീഷ് , ഏബ്രഹാം കുര്യൻ, എം.ജി. വിനോദ് കുമാർ, വാർഡുമെമ്പർ സുമേഷ് കാഞ്ഞിരം, പി.റ്റി സാജുലാൽ, വി.കെ. ഷാജിമോൻ, ജയദീഷ് ജയപാൽ എന്നിവർ പ്രസംഗിച്ചു.