മലരിക്കൽ: മീനച്ചിലാർ – മീനന്തറയാർ -കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മാതൃകയായി വികസിപ്പിക്കുന്ന കോട്ടയം ജില്ലയിലെ ടൂറിസം കേന്ദ്രമാണ്
തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ. ഈ സീസണിലെ മലരിക്കൽ ആമ്പൽ ഫെസ്റ്റ് ആഗസ്റ്റ് എട്ടു മുതൽ ആരംഭിക്കുന്നു. ഫെസ്റ്റിന്റെ ഉദ്ഘാടനം കോട്ടയം ജില്ല പൊലീസ് സൂപ്രണ്ട് കെ. കാർത്തിക് നിർവഹിക്കും. വൻ ജനത്തിരക്ക് പ്രതീക്ഷിക്കുന്ന സ്ഥലത്ത് ഉൾക്കൊള്ളാൻ ചെറിയ ഗ്രാമത്തിനാവില്ല. അതിനാൽ വരുന്നവർ സ്വയം നിയന്ത്രിക്കണം.
ആമ്പൽ പൂക്കൾ നില്ക്കുന്ന പാടം സ്വകാര്യ സ്ഥലമാണ്. അവിടെ കണ്ടത്തിൽ ഇറങ്ങരുത്. പൂക്കൾ കെട്ടുകെട്ടായി ആ ഗ്രാമത്തിലെ സ്ത്രീകൾ വില്ക്കുന്നു. അത് ദൂരെ സ്ഥലങ്ങളിൽ നിന്ന് പറിച്ച് കൊണ്ടുവരുന്നതാണ്. അതിന് വില കൊടുക്കണം. അവർക്ക് ചെറിയ വരുമാനവും. വാഹനങ്ങളിൽ വരുന്നവർ ടാർ റോഡിൽ പാർക്കു ചെയ്യാതെ വീടുകളിലും പുരയിടങ്ങളിലും 30 രൂപ പാർക്കിംഗ് ഫീസ് നൽകി വാഹനം നിർത്തുക’ റോഡ് ബ്ലോക്കായാൽ തദ്ദേശീയർക്ക് രാവിലെ ജോലിക്ക് പോകാനാകാതെ നഷ്ടം വരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർഷകരുടെ പിന്തുണയില്ലാതെ ഭാവിയിൽ ആമ്പൽ കാഴ്ചകൾ നിലനില്ക്കില്ല. വള്ളങ്ങളിൽ സന്ദർശകർക്ക് യാത്ര ചെയ്ത് ആമ്പലുകൾക്കിടയിലൂടെ പോകാം. കാഴ്ചകൾ കാണാം. ഈ വരുന്ന സെപ്തംബർ 10വരെ കാഴ്ചകൾ ഉണ്ടാകും. അതോടെ കൃഷിക്കായി വെള്ളം വറ്റിക്കും. എല്ലാവരും ഞായറാഴ്ച വരാൻ ശ്രമിക്കരുത്. എല്ലാ ദിവസവും രാവിലെ 6 മുതൽ 9 വരെ നല്ല സമയം. അതു കഴിഞ്ഞാൽ ആമ്പൽ വാടും. ബാത്തു റൂം സൗകര്യം ചില വീടുകളിലുണ്ട്. അത് പേചെയ്ത് ഉപയോഗിക്കാം. മലരിക്കൽ നല്ലൊരു ഹോട്ടൽ ബാത്ത് റൂം സൗകര്യമുള്ളത് ഉണ്ട്.