മാലിന്യ മുക്തം നവകേരളം: പാലാ ടൗണിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു

പാലാ:-മാലിന്യ മുക്തം നവകേരളം പദ്ധതി ഒക്ടോബർ 2ന് ആരംഭിച്ച് മാർച്ച് 30ന് അവസാനിക്കുന്നു. ഈ പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭ ആരോഗ്യ വിഭാഗം പാലായുടെ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു പാലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ മാരായ സാവിയോ കാവുകാട്ട്, ബൈജു കൊല്ലംപറമ്പിൽ ,ആൻ്റോ പടിഞ്ഞാറേക്കര , ജോസിൻ ബിനോ, ആരോഗ്യ വിഭാഗം ജീവനക്കാരായ എച്ച് എസ് ആറ്റിലി ക്ലീൻ സിറ്റി മാനേജർ , ബിനു പൗലോസ്, രഞ്ജിത്ത്, അനീഷ്, മറ്റ് നഗരസഭാ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles