മലയോര യാത്രക്ക് കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി

മുണ്ടക്കയം : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര യാത്രക്ക് കർഷക കോൺഗ്രസ് പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് ജേക്കബ് ആഴാത്ത്, കർഷകകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി റാഷിദ് കൊല്ലംപറമ്പിൽ ,കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഉണ്ണി പ്ലാത്തോട്ടം,കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തോമസുകുട്ടി മണക്കുന്നേൽ, കർഷകോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ , നിയോജക മണ്ഡലം പ്രസിഡന്റ് അപ്പച്ചൻ മൂശാരിപറമ്പിൽ , ജില്ലാ സെക്രട്ടറി ബിനോയി മുളങ്ങാശ്ശേരി എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles