കാത്തിരുന്ന ആളെത്തി ; നടി സ്നേഹാ ശ്രീകുമാറിന് കടിഞ്ഞൂല്‍ കണ്‍മണിയായി ആണ്‍കുട്ടിയെത്തി ; ലേബര്‍ റൂമിന് മുന്നില്‍ നിന്ന് സന്തോഷം പങ്ക് വച്ച്‌ നടി വീണയും

മൂവി ഡെസ്ക്ക് : ടെലിവിഷന്‍ കോമഡി പരമ്പരകളിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന താരദമ്പതികളാണ് സ്‌നേഹയും ശ്രീകുമാറും. മറിമായം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ഇരുവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളായി മാറിയത്. ഏതാനും മാസങ്ങളായി തങ്ങളുടെ ആദ്യ കണ്‍മണിയെ കാത്തിരിക്കുന്ന ഈ താരദമ്പതികളെ കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് ഒരു പൊന്നോമനയ്ക്ക് ജന്മം നല്‍കിയിരിക്കുകയാണ് സ്നേഹ. ഒരാണ്‍ കുഞ്ഞിനാണ് സ്നേഹ ജന്മം നല്‍കിയിരിക്കുന്നത്.

Advertisements

പൊന്നൂഞ്ഞാലി എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം പങ്കുവച്ച്‌ സോഷ്യല്‍ മീഡിയയില്‍ മികച്ചഅഭിപ്രായം നേടിക്കൊണ്ടിരിക്കവേയാണ് ഇരട്ടി മധുരമായി കുഞ്ഞിന്റെ ജനനവും സംഭവിച്ചിരിക്കുന്നത്. കുഞ്ഞിനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും സന്തോഷവും സ്നേഹവുമാണ് വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഭാര്യയെ സ്നേഹത്തോടെ താലോലിക്കുന്ന ശ്രീകുമാറും സ്നേഹയുടെ നൃത്തവും മനം കുളിര്‍പ്പിക്കുന്നതാണ്. വീഡിയോ ആരാധകര്‍ക്കിടയില്‍ വൈറലാവുന്നതിനിടെയാണ് നടിയും സ്നേഹയുടെ അടുത്ത സുഹൃത്തുമായ വീണാ നായര്‍ ലേബര്‍ റൂമിന് മുന്നില്‍ നിന്നും ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചു മാസം ഗര്‍ഭിണിയായിരിക്കവേയാണ് താന്‍ അമ്മാകുവാന്‍ പോവുകയാണെന്ന സന്തോഷം സ്നേഹ ആരാധകരെ അറിയിച്ചത്. 2019 ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹം. സുഹൃത്തുക്കളായ ഇരുവരും ജീവിതത്തില്‍ ഒന്നിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൊക്കെ സജീവമാണ് രണ്ടുപേരും. സ്വന്തം യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ചെത്താറുണ്ട് ഇരുവരും. പാട്ടും ഡാന്‍സുമൊക്കെയായി അവിടെയും താരങ്ങളാണ് ഇരുവരും. മിനിസ്‌ക്രീനിലും സ്റ്റേജ് ഷോകളിലുമൊക്കെ വര്‍ഷങ്ങളായി തിളങ്ങി നില്‍ക്കുന്ന താരങ്ങള്‍ സിനിമയിലും ശ്രദ്ധേയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്

Hot Topics

Related Articles