ചിരി ലോകത്തേക്ക് പവി നിങ്ങളെ മാടി വിളിക്കുന്നു : ദിലീപിന്റെ പുതിയ ചിത്രം പവി കെയർ ടേക്കറിന്റെ  രസകാഴ്ചകള്‍ നിറഞ്ഞ ട്രെയ്‌ലർ പുറത്ത്

മൂവി ഡെസ്ക്ക് : നടൻ ദിലീപിന്റെ പുതിയ ചിത്രം പവി കെയർ ടേക്കറിന്റെ  രസകാഴ്ചകള്‍ നിറഞ്ഞ ട്രെയ്‌ലർ പുറത്തിറങ്ങി.വിനീത് കുമാറിന്റെ സംവിധാനത്തില്‍ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘പവി കെയർ ടേക്കർ’ ഏപ്രില്‍ 26ന് റിലീസ് ചെയ്യും. തീയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ആദ്യമായി വിതരണത്തിനെത്തിക്കുന്ന ചിത്രം കൂടിയാണ് ‘പവി കെയർ ടേക്കർ’.

ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലിന രാമകൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ. ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമജൻ ബോള്‍ഗാട്ടി, സ്ഫടികം ജോർജ്, അഭിഷേക് ജോസഫ്, മാസ്റ്റർ ശ്രീപത്, ഷൈജു അടിമാലി, ദീപു പണിക്കർ, ഷാഹി കബീർ, ജിനു ബെൻ തുടങ്ങിയ ഒരു വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്രാൻഡ് പ്രോഡക്ഷൻസിന്റെ ബാനറില്‍ ദിലീപ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രാജേഷ് രാഘവന്റെതാണ്. ഛായാഗ്രാഹകൻ – സനു താഹിർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർസ് – അനൂപ് പത്മനാഭൻ, കെ.പി. വ്യാസൻ, എഡിറ്റർ -ദീപു ജോസഫ്, സംഗീതം – മിഥുൻ മുകുന്ദൻ, ഗാനരചന – ഷിബു ചക്രവർത്തി, വിനായക് ശശികുമാർ, പ്രൊജക്റ്റ്‌ ഹെഡ് – റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ ഡിസൈൻ – നിമേഷ് എം. താനൂർ, പ്രൊഡക്ഷൻ കണ്‍ട്രോളർ – രഞ്ജിത് കരുണാകരൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – രാകേഷ് കെ. രാജൻ, കോസ്റ്റ്യൂം – സഖി എല്‍സ, മേക്കപ്പ് – റോണെക്സ് സേവ്യർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത്‌ ശ്രീനിവാസൻ, പി.ആർ.ഒ. – എ.എസ്. ദിനേശ്, സ്റ്റില്‍സ്- രാംദാസ് മാത്തൂർ, ഡിസൈൻസ്- യെല്ലോ ടൂത്ത്‌, ഡിജിറ്റല്‍ മാർക്കറ്റിംഗ് – സുജിത് ഗോവിന്ദൻ, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ – പപ്പെറ്റ് മീഡിയ.

Hot Topics

Related Articles