എസ് ജെ സൂര്യ മലയാളത്തിലേക്ക് ; ഫഹദ് നായകനാകുന്ന മാസ് എന്‍റര്‍ടെയ്‍നർ ചിത്രത്തിൻ്റെ വിവരങ്ങൾ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ 

ന്യൂസ് ഡെസ്ക് : തെന്നിന്ത്യൻ സിനിമകളിലെ അഭിനയ പ്രകടനത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ എസ് ജെ സൂര്യ ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നു.ബാദുഷാ സിനിമാസ് ആണ് ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസ് ആണ്. മാസ് എന്‍റര്‍ടെയ്‍നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മലയാളം, തമിഴ്, കന്നഡ, തെലുഗ് ഭാഷകളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് നിർമ്മാതാക്കള്‍ അറിയിച്ചു. ഹൈദരാബാദില്‍ നടന്ന മീറ്റിംഗിന് ശേഷമാണ് ചിത്രത്തിന്റെ നിർമ്മാണ പങ്കാളിയായ ബാദുഷ സോഷ്യല്‍ മീഡിയയിലൂടെ എസ് ജെ സൂര്യയുടെ മലയാള സിനിമയിലേക്കുള്ള കടന്നുവരവ് സ്ഥിരീകരിച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബാദുഷാ സിനിമാസിന്റെ ബാനറില്‍ എൻ എം ബാദുഷാ, ഷിനോയ് മാത്യു, ടിപ്പു ഷാൻ, ഷിയാസ് ഹസ്സൻ എന്നിവരാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കള്‍. ബാദുഷാ സിനിമാസ് നിർമ്മിക്കുന്ന ഹൈ ബജറ്റ് സിനിമയായിരിക്കും ഇത്. ചിത്രത്തിന്റെ മറ്റ് താരങ്ങളെയും അണിയറപ്രവർത്തകരെയും കുറിച്ചുള്ള മറ്റു വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്ന് നിർമ്മാതാക്കള്‍ അറിയിച്ചു. ഈ വർഷം തന്നെ ഫഹദ് – എസ് ജെ സൂര്യ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ പ്രതീഷ് ശേഖർ.

Hot Topics

Related Articles