പത്തനംതിട്ട : മലയാളി സൈനികനെ പഞ്ചാബിൽ ജോലി സ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി.
മലയാലപ്പുഴ പത്തിശേരി സൂരജ് ഭവനം സുജിത്താണ് (33) മരിച്ചത്. ഇന്നലെ രാവിലെ പഞ്ചാബിലെ ഭട്ടിൻഡയിൽലെ ഡ്യൂട്ടി സ്ഥലത്ത് സുജിത്തിനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സിഗ്നൽ റെജിമെന്റിലായിരുന്നു ജോലി.സീതത്തോട് ഗുരുനാഥമണ്ണിൽ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് സുജിത്. കേസിൽ ജാമ്യം എടുക്കാത്ത പഞ്ചാബിലേക്ക് മടങ്ങുകയായിരുന്നു.കഴിഞ്ഞ ഒക്ടോബർ ഒന്നിന് ഗുരുനാഥമണ്ണിൽ പരിശോധനക്ക് എത്തിയ സംഘത്തെ സുജിത്തും സുഹൃത്തുക്കളും ചേർന്നു ആക്രമിച്ചു എന്നാണ് കേസ്.ഇതിന്റെ അടിസ്ഥാനത്തിൽ ചിറ്റാർ പോലീസിസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ബന്ധുക്കൾ ഇന്നലെ വൈകിട്ട് പഞ്ചാബിലേക്കു തിരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു. ഭാര്യ. രാജി. മകൻ. അശ്വയ് കൃഷ്ണ.