ഡൽഹി :രാഷ്ട്രീയ റൈഫിളിലെ സൈനികൻ വൈക്കം സ്വദേശി അഖിൽ കുമാർ [28] ഡെങ്കിപനി ബാധിച്ച് ഡൽഹിയിൽ മരിച്ചു. മറവൻതുരുത്ത് അപ്പക്കോട്, ഇടമനപ്പറമ്പിൽ അനിലിൻ്റെയും കമലമ്മയുടേയും മകനാണ് അഖിൽ കുമാർ.ഭൗതികശരീരം വേഗം നാട്ടിലേക്കു അയക്കാൻ നടപടികൾ തുടരുന്നു.ജമ്മുവിൽ സേവനം അനുഷ്ഠിക്കുന്നതിനിടയിലാണ് പനി ബാധിച്ചത്.തുടർന്നു ചികിത്സക്കായി ഡൽഹിയിൽ എത്തിച്ചു.മൂന്നുദിവസമായി ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെയോടെ മരണം സംഭവിച്ചു.
Advertisements