കോട്ടയം: _ഉപാസനാമൂര്‍ത്തിയുടെ വേളിക്ക് ഒരുങ്ങി മള്ളിയൂര്‍_ . അഭീഷ്ടവരദായകനായ വിഘ്‌നേശ്വരന്റെ വിവാഹം..ശ്രീമദ് ഗണേശപുരാണ സപ്താഹത്തിന്റെ ആറാം ദിനം മഹാഗണപതിയുടെ കല്യാണോത്സവമാണ്. മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തില്‍ നടന്നുവരുന്ന ഗണേശപുരാണ സപ്താഹയജ്ഞത്തിന്റെ സമാപന തലേന്നാണ് ഭഗവാന്റെ വിവാഹ മഹോത്സവം. 24 ന് മധ്യാഹ്നത്തിലാണ് ദേവദേവന്റെ മംഗല്യമുഹൂര്‍ത്തം നിശ്ചയിച്ചിട്ടുളളത്. അന്നു രാവിലെ സിദ്ധിബുദ്ധിവിവാഹപാരായണത്തെ തുടര്‍ന്നാണ് ചടങ്ങുകള്‍.ഞായറാഴ്ച ഗണേശ പുരാണ സപ്താഹ സമര്‍പ്പണത്തോടെ സപ്താഹയജ്ഞം സമാപിക്കും.
ഭഗവാനെ പ്രത്യേക പീഠത്തിലിരുത്തി വാദ്യമേളങ്ങളോടെ എഴുന്നെള്ളിച്ച് സപ്താഹമണ്ഡപത്തിലേക്ക് ആനയിക്കും. താലപ്പൊലിയും പുഷ്പവൃഷ്ടിയുമായി വരനായ ശ്രീ ഗണേശനെ വരവേല്‍ക്കും. തുടര്‍ന്ന് ഭഗവാന്റെ പത്‌നിമാരായ സിദ്ധിയും ബുദ്ധിയുമായുളള പരിണയം. ആചാര്യവിധിപ്രകാരമുളള ചടങ്ങുകളോടെ. ഗണേശമന്ത്രങ്ങള്‍ ഉരുവിട്ട് ഭക്തരും ഭാഗമാവും
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
.
ഭാഗവതത്വം ജീവിത സന്ദേശമാക്കിയ ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്വപ്‌നം സാക്ഷാത്കാരം കൂടിയാണ് ശ്രീമദ് ഗണേശപുരാണ സപ്താഹം. വൈഷ്ണ ഗണപതിയുടെ അപൂര്‍വ സാന്നിധ്യമുളള മള്ളിയൂരില്‍ ഗണേശപുരാണ സപ്താഹവും ഭഗവത് വിവാഹവും മള്ളിയൂര്‍ തിരുമേനിയുടെ അടങ്ങാത്ത അഭിലാഷമായിരുന്നു. കരുണാമയനായ ഭഗവാന്റെ അനുഗ്രഹവും അച്ഛന്റെ അദൃശ്യസാന്നിധ്യവും ഈ ചടങ്ങുകള്‍ക്ക് ഉണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയും ദിവാകരന്‍ നമ്പൂതിരിയും അറിയിച്ചു.
ഭാഗവതസപ്താഹയജ്ഞത്തിലെ രുക്മിണി സ്വയംവരത്തിനു സമാനമായാണ് മഹാഗണപതിയുടെ വിവാഹചടങ്ങുകള്‍ ക്രമപ്പെടുത്തിയിരിക്കുന്നതെന്ന് ഗണേശപുരാണ സപ്താഹ മുഖ്യയജ്ഞാചാര്യന്‍ ശരത് എ ഹരിദാസന്‍ അറിയിച്ചു. ഗണശോത്സവങ്ങളുടെ നാടായ ഉത്തരേന്ത്യയില്‍ ഗണേശ പുരാണ സപ്താഹവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കാറുണ്ടെങ്കിലും കേരളത്തില്‍ ഇതാദ്യമായാണെന്ന് മുഖ്യയജ്ഞാചാര്യന്‍ അറിയിച്ചു. കല്യാണോത്‌സവത്തോടനുബന്ധിച്ച് ഭക്തര്‍ക്കായി 24 ന് വിപുലമായ അന്നദാനത്തിനും മള്ളിയൂര്‍ തയാറെടുക്കുകയാണ്.
പഞ്ചമുഖവിനായക അവതാരം, സ്‌കന്ദാവതാരം,ലക്ഷവിനായകാവതാരം, വിനാകയാവതാരം തുടങ്ങിയ ഭാഗങ്ങളുടെ പാരായണമാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്നത്., ഹേരംബാവതാരം, ഢ്യംണ്ഡിവിനായകാവതാരം, മയൂരേശാവതാരം ഇവ ഇനിയുളള പാരായണം ചെയ്യും. ശനിയാഴ്ച സിദ്ധിബുദ്ധിവിവാഹം പാരായണമാണ്. ഞായറാഴ്ച ഗണേശ പുരാണ സപ്താഹ സമര്‍പ്പണത്തോടെ സപ്താഹത്തിന് സമാപനം കുറിക്കും.