കോട്ടയം: കേരളം സമ്പൂർണ്ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എല്ലാ എക്സൈസ് ഓഫീസും മലിന്യമുക്ത ഹരിത എക്സൈസ് ഓഫീസുകളാക്കുന്നതിനായുള്ള ക്യാംപയിന്റെ ജില്ലാ തല ഉദ്ഘാടനം എക്സൈസ് കോപ്ലക്സിൽ വച്ച് നടന്ന ചടങ്ങിൽ കോട്ടയം മുൻസിപ്പൽ കൗൺസിലർ ബി ൻസി സെബാസ്റ്റ്യൻ നിർവ്വഹിച്ചു. മുഴുവൻ എക്സൈസ് ഓഫീസുകളിലെയും മാലിന്യം നിർമാർജനം ചെയ്യുന്നതിനായി നടപടികൾ സ്വീകരിക്കും. കോട്ടയം ഡപ്യൂട്ടി എക്സൈസ് കമ്മീഷണർ മുഖ്യപ്രഭാഷണം നടത്തി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി ഒ സൂരജ് അധ്യക്ഷത വഹിച്ചു.ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ. ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ ജയമോൾ ജോസഫ് , കോട്ടയം ടൗൺ എൽ .പി സ്കൂൾ ഹെഡ് മിസ്ട്രസ്സ് പ്രീത എ . ഡി , എക് സൈസ് സ്റ്റാഫ് അസോസിയേഷൻ ട്രഷറർ ജയ് മോൻ പിജെ, എക്സൈസ് ഇൻസ്പെക്ടർ അഖിൽ എ, എന്നിവർ പ്രസംഗിച്ചു. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ രാജേഷ് പി ജി സ്വാഗതവും എക് സൈസ് ഇൻ സ്പെക്ടർ കെ. രാജീവ് നന്ദിയും പറഞ്ഞു.