മള്ളിയൂർ ഗണേശപുരാണസപ്താഹയജ്ഞo ഗണപതി കല്യാണം ആഘോഷമായി

കുറുപ്പന്തറ : മള്ളിയൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ നടക്കുന്ന ശ്രീമദ് ഗണേശപുരാണ സപ്താഹ യജ്ഞത്തിൻ്റെ ഭാഗമായി നടന്ന ഗണപതി കല്ല്യാണം ആഘോഷമായി.
അത്യപൂര്‍വമായ വൈഷ്ണവ ഗണപതി സങ്കല്‍പ്പത്തിലുളള മള്ളിയൂര്‍ ക്ഷേത്രത്തിലാണ് കേരളത്തില്‍ ആദ്യമായി ഗണേശ പുരാണത്തിന്റെ സപ്താഹരൂപത്തിലുളള ആദ്യ ആവിഷ്‌ക്കാരത്തിന് വേദിയാവുന്നത് നൂറ് കണക്കിന് ഭക്തരാണ് ഗണപതി കല്യാണത്തിന് ഭാഗവാക്കാവുന്നതിന് ക്ഷേത്രത്തിൽ എത്തിയത് ‘ഗണേശന് ആനത്തല ആയതിനാൽ പെൺ കുട്ടികൾ ആരും അദ്ദേഹത്തെ വിവാഹം കഴിക്കാൻ തയ്യാറായിരുന്നില്ല. മറ്റ് ദേവൻമാർക്കെല്ലാം പത്‌നിമാർ ഉണ്ടായിട്ടും തനിക്കില്ലാതിരുന്നത് അദ്ദേഹത്തെ കുപിതനാക്കി. അതോടെ അദ്ദേഹം മറ്റ് ദേവൻമാരുടെ വിവാഹത്തിൽ പ്രശ്ന‌ങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. ഏത് ദേവൻ്റേയും വധു ഗൃഹത്തിലേക്കുള്ള വിവാഹ ഘോഷയാത്ര പോകുന്ന പാതകളിൽ കുഴികളുണ്ടാക്കാൻ അദ്ദേഹം എലികളോട് ആവശ്യപ്പെട്ടു.

Advertisements

ഇതെ തുടർന്ന് നിരവധി പ്രശ്ങ്ങൾ ദേവൻമാർക്ക് അവരുടെ വിവാഹത്തിൽ നേരിടേണ്ടി വന്നു. ഗണേശൻ്റെ ഇത്തരം പ്രവർത്തികളാൽ മടുത്ത ദേവൻമാർ ബ്രഹ്മദേവനോട് പരാതി പറഞ്ഞു. ഈ പ്രശ്നം പരിഹരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗണേശനെ പ്രസന്നനാക്കുന്നതിനായി ബ്രഹ്മാവ് ഋദ്ധി( സമ്പത്തും സമൃദ്ധിയും) എന്നും സിദ്ധി( ബുദ്ധിയും ആത്മീയതയും) എന്നും പേരുള്ള രണ്ട് സുന്ദരിമരെ സൃഷ്ട‌ിച്ചു. ഇവരെ ഗണേശന് വിവാഹം ചെയ്തു നൽകി എന്നാണ് സങ്കൽപം.

Hot Topics

Related Articles