മല്ലപ്പള്ളി: പരിയാരത്ത് വീടിന് സമീപത്തെ ചാണകക്കുഴിയിൽ നിന്നും പെരുമ്പാമ്പ് പിടിയിൽ. പരിയാരം ചിറ്റപ്പശ്ശേരിൽ വീട്ടിൽ മാത്യൂസ് കുര്യന്റെ പശുകൂടിന് സമീപമുള്ള ചാണക കുഴിയിൽ നിന്നും മാണ് പെരുംപാമ്പിനെ പിടികൂടിയത്. രാവിലെ 10 മണിയോടു കൂടി മാത്യൂസ് കുര്യന്റെ ഭാര്യ സൂസ്സൻ വീട്ടിൽ വളർത്തുന്ന ആടിന്റെ ഭയങ്കരമായ കരിച്ചിൽ കേട്ട് അവിടെ ഒക്കെ നോക്കിയെങ്കിലും ഒന്നും കാണാൻ സാധിച്ചില്ല.
പിന്നീട് മാത്യൂസ് കുര്യൻ ഏകദേശം 2 മണിയോട് പശുകുടിന് സമീപമുള്ള ചാണക കുഴിയിൽ വളർത്തുന്ന കോഴികളുടെ കൂട് വൃത്തിയാക്കാൻ ചെന്നപ്പോൾ അതിനകത്തുള്ള രണ്ട് കോഴിക്കുഞ്ഞുങ്ങളെ കാണാൻ ഇല്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അങ്ങനെ നോക്കിയപ്പോൾ ആണ് പെരുംപാമ്പ് കോഴി കുഞ്ഞുങ്ങളെ അകത്താക്കി ഇരിക്കുന്നത് കണ്ടത്. ഏകദേശം 8 അടിയോളം നീളം ഉണ്ട്. റാന്നി ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടർന്ന് വൈകിട്ട് 5 മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ എത്തുകയും പാമ്പിനെ പിടികൂടി. ഉദ്യോഗസ്ഥരായ പ്രദീപ്, നിതിൻ, പ്രത്യുഷ്, രമേശൻ എന്നിവർ ഉണ്ടായിരുന്നു.