ഭാരത് ജോഡോ യാത്ര: മല്ലപ്പള്ളി ബ്ലോക്ക്‌ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം

മല്ലപ്പള്ളി : രാഹുൽ ഗാന്ധി കന്യകുമാരി മുതൽ കശ്മീർ വരെ നയിക്കുന്ന
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി മല്ലപ്പള്ളി ബ്ലോക്ക്‌ സ്വാഗതസംഘം ഓഫീസിന്റെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ നിർവ്വഹിച്ചു. ഭാരത് ജോഡോ യാത്ര തിരുവല്ല നിയോജക മണ്ഡലം കോർഡിനേറ്റർ അഡ്വ. റെജി തോമസ് അദ്ധ്യക്ഷത വഹിച്ചു. യുഡിഫ് ജില്ലാ കൺവീനർ എ ഷംസുദീൻ, ഡിസിസി ജനറൽ സെക്രട്ടറി കോശി പി സക്കറിയ, യുഡിഫ് തിരുവല്ല നിയോജക മണ്ഡലം ചെയർമാൻ ലാലു തോമസ്, പി റ്റി എബ്രഹാം,
എബി മേക്കരിങ്ങാട്ട്, പി. ജി. ദിലീപ് കുമാർ, ചെറിയാൻ വർഗ്ഗീസ്, മാന്താനം ലാലൻ, ചെറിയാൻ മണ്ണാഞ്ചേരി, ലിൻസൺ പറോലിക്കൽ, കെ. ജി. സാബു, റെജി ചാക്കോ, വിനീത് കുമാർ, തമ്പി പല്ലാട്ട്, സൂസൻ തോംസൺ, ലിൻസിമോൾ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles