കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം മല്ലപ്പള്ളി ബ്ലോക്ക് അടിസ്ഥാനമാക്കി ജനപ്രതിനിധി ശാസ്ത്ര സംഗമം സംഘടിപ്പിക്കുന്നു. മെയ് 26 -ാം തീയതി ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തപ്പെടുന്ന പരിപാടിയിൽ മല്ലപ്പള്ളി ബ്ലോക്കിലെ ജനപ്രതിനിധികളും കെ വി കെ യിലെ ശാസ്ത്രജ്ഞരും പങ്കെടുക്കും. ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിലെ കാർഷിക പ്രശ്നങ്ങളും കർഷകരുടെ വെല്ലുവിളികളും വികസന സാധ്യതകളെയുംക്കുറിച്ച് ജനപ്രതിനിധികളുമായി ചർച്ച ചെയ്തു അനുയോജ്യമായ പദ്ധതികൾ അതായത് പഞ്ചായത്തുകളുമായി സഹകരിച്ച് ആവിഷ്കരിക്കുക എന്നതാണ് ഏകദിന ശില്പശാലയുടെ പ്രധാന ലക്ഷ്യം. പ്രസ്തുത പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകളിലെ കർഷകർക്ക് കാർഷിക സാങ്കേതികവിദ്യകളുടെ കൃഷിയുടെ പരീക്ഷണങ്ങൾ, മുൻനിര പ്രദർശനങ്ങൾ വിജ്ഞാന വ്യാപന പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങൾ കെ വി കെ യുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടും. കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടത്തുന്ന ജനപ്രതിനിധി ശാസ്ത്ര സംഗമത്തിന്റെയും ശില്പശാലയുടെയും ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിക്കും.