മഹാമാരിയുടെ കാലത്ത് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ജനസമൂഹത്തിനു ദൈവസ്നേഹം കൊടുക്കുവാൻ നമ്മുക്ക് കഴിയണം; ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്

മല്ലപ്പള്ളി: മഹാമാരിയുടെ കാലത്ത് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ജനസമൂഹത്തിനു ദൈവസ്നേഹം കൊടുക്കുവാൻ നമ്മുക്ക് കഴിയണം എന്ന് ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് ഓർമ്മിപ്പിച്ചു. മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു . ബിഷപ്പ്.റവ. ജോജി തോമസ് അദ്ധ്യക്ഷത വഹിച്ചു. റവ. ജോണി ആൻഡ്റൂസ്, റവ. പി. ഒ. നൈനാൻ , ജോസി കുര്യൻ, വർഗീസ് കെ. ചാക്കോ, റോയിസ് വർഗീസ്, എബി ടി ഉമ്മൻ, ജോസഫ് ഇലവുംമൂട് എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles