ശക്തമായ കാറ്റിൽ മരം വീണ് വീടിന് നാശനഷ്ടം.

മല്ലപ്പള്ളി : ശക്തമായ കാറ്റിൽ മരത്തിന്റെ ശിഖിരം ഒടിഞ്ഞ് വീണ് വീടിന് നാശനഷ്ടം നേരിട്ടു. മല്ലപ്പള്ളി തട്ടാ മുറിയിൽ പൊന്നമ്മയുടെ വ വീടിനാണ് നാശനഷ്ടം നേരിട്ടത്. മല്ലപ്പള്ളി – തിരുവല്ല റോഡിൽ പഴയ സി ഐ ഓഫിസിന്റെ മുന്നിൽ നിന്നിരുന്ന തേക്കു മരത്തിന്റെ ശിഖിരങ്ങളാണ് വീടിനു മുകളിലേക്ക് ഒടിഞ്ഞു വീടിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. കീഴ് വായ്പ്പൂര് പോലിസും തിരുവല്ലയിൽ നിന്നുമെത്തിയ അഗ്നിരക്ഷാ സേനയും ചേർന്നാണ് വീടിന്റെ മുകളിൽ നിന്നും മരം മുറിച്ചു മാറ്റിയത്.

Advertisements

Hot Topics

Related Articles