മല്ലപ്പള്ളി : പഠനത്തിന് ഏത് വിഷയം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളായാലും ഇന്ത്യയുടെ ചരിത്രവും സ്വാതന്ത്ര്യ സമരവും പഠിക്കണമെന്നും പുതിയ തലമുറയുടെ അത്തരം ചരിത്രപരമായ അന്വേഷണങ്ങൾ അനിവാര്യമാണെന്നും ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് . മാധ്യമ പ്രവർത്തകൻ ജിജു വൈക്കത്തുശ്ശേരി രചിച്ച ഗാന്ധിജിയും കൊച്ചു കേരളവും എന്ന പുസ്തകത്തിന്റെ പ്രകാശനത്തോടനുബന്ധിച്ചു നടന്ന സ്വാതന്ത്യ സ്മൃതി സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുവല്ല അതിരൂപത ആർച്ച്ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ബി രവികുമാർ പുസ്തകം ഏറ്റുവാങ്ങി. ജോസ് പി ജോർജ് പുസ്തക പരിചയം നടത്തി. ഡോ.ജോസ് പാറക്കടവിൽ ഗാന്ധിയൻ സന്ദേശം നൽകി. കുഞ്ഞു കോശി പോൾ , എൻ.എം.രാജു , ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ , രാജു പുളിമ്പള്ളി , ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ ഗീത കുര്യാക്കോസ്, സൗമ്യ വിജയൻ , പത്രപ്രവർത്തക യൂണിയൻ ദേശീയ സമിതിയംഗം ബാബു തോമസ്, ഡോ.സജി ചാക്കോ , ഷിനു കുര്യൻ, റജി ശമുവേൽ , എസ് മനോജ്, ബിനോയ് പണിക്കമുറി, നിധിൻ സോമരാജൻ, വിഷ്ണു പുതുശ്ശേരി, എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ പ്രശസ്തരായവരെ ആദരിച്ചു.