പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി; അപേക്ഷ ക്ഷണിക്കുന്നു

മല്ലപ്പള്ളി: പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വിഭാഗം വിദ്യാർഥികൾ നിലവിലുള്ള വീടിനോടു ചേർന്ന് പഠനമുറി നിർമിക്കുന്നതിനു പദ്ധതിയിൽ ക്ഷണിച്ചു. സർക്കാർ/എയ്ഡഡ് ടെക്നിക്കൽ/സ്പെഷ്യൽ സ്കൂളുകളിലോ, കേന്ദ്രീയ വിദ്യാലയങ്ങളിലോ 8 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷി ക്കാം. വീടിന്റെ വിസ്തീർണം 800 ചതുരശ്രയടിയിലും കുടുംബ വാർഷികവരുമാനം ഒരുലക്ഷം രൂപയിലും കൂടാൻ പാടില്ല. ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരുമാകണം. അപക്ഷകൾ ഓഗസ്റ്റ് 9 ന് 5ന് മുൻപ് ബ്ലോക്ക് പട്ടികജാതി ഓഫീസിൽ ലഭിക്കണമെന്ന് പട്ടികജാതി വികസന ഓഫിസർ അറിയിച്ചു.

Advertisements

Hot Topics

Related Articles