മല്ലപ്പള്ളി: എഴുമറ്റൂരിൽ മയിലിന് പിന്നാലെ വാനരശല്യവും രൂക്ഷമാകുന്നു. വില്ലേജിലെ വായനശാല കവല, പുറ്റത്താനി ,തോമ്പിൽ മേഖലകളിൽ വാനര ശല്യം രൂക്ഷം. ഒറ്റയ്ക്കും, കൂട്ടമായും എത്തുന്ന വാനരന്മാർ ചക്ക, തേങ്ങ, വാഴക്കുല, റംബുത്താൻ, പച്ചക്കറികൾ തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നതിനോടൊപ്പം ഇവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലെ അരി, പലവ്യജ്ഞനങ്ങൾ എന്നിവയ്ക്ക് നാശഷ്ടങ്ങൾ സൃഷ്ടിയ്ക്കുന്നത് കർഷകർക്കും , വ്യാപാരികൾക്കും , പ്രദേശവാസികൾക്കും ദുരിതമാകുന്നു. വീടുകളിൽ അലക്കി വിരിച്ചിരിക്കുന്ന വസ്ത്രങ്ങൾ, വീട്ടുസാധനങ്ങൾ എന്നിവ കൈക്കലാക്കി കടന്നു കളയുന്നതും പതിവുകാഴ്ചയാകുന്നു. മുമ്പ് കാട്ടുപന്നികളുടെ ശല്യമായിരുന്നെങ്കിൽ പിന്നീടത് മയിലിനെ കൊണ്ടായി മാറി ഇപ്പോൾ രണ്ടാഴ്ചക്കാലമായി ഇത് വാനരശല്യമായതോട സാധാരണക്കാരുടെ ജീവിതത്തിനും ഭീഷണിയായി.