ഹാബേൽ ഫൗണ്ടേഷൻ ഓണ സ്മൃതി സന്ധ്യയും അദ്ധ്യാപക ദിനാഘോഷവും

മല്ലപ്പള്ളി: ഹാബേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഓണ സ്മൃതി സന്ധ്യയും അദ്ധ്യാപക ദിനാഘോഷവും നടത്തി. ചെയർമാൻ ഡോ. സാമുവേൽ നെല്ലിക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആഘോഷം കുഞ്ഞു കോശി പോൾ ഉദ്ഘാടനം ചെയ്തു. മല്ലപ്പള്ളി സെന്റ് മേരീസ് എൽ പി സ്കൂൾ പ്രഥമാധ്യാപിക സാറാമ്മ തോമസിനെ ആദരിച്ചു. കുടുംബങ്ങൾക്ക് ഓണക്കിറ്റുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ജ്ഞാനമണി മോഹൻ, ബിജു നൈനാൻ, റോയി വർഗീസ്, ബ്രിജിത് പി ജോൺ, ജിൻസി ഷിൽട്ടൻ, ജോൺ കുര്യൻ, എം ടി കുട്ടപ്പൻ, ബ്രിദൾ ലിന്റസെ, ജൊഹാൻ ജോജി, അജിത കുട്ടപ്പൻ, ജോബിമോൾ എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles