മല്ലപ്പള്ളിയിലെ വീട്ടിൽ കള്ളൻ കയറിയ വിവരം ബംഗളൂരിൽ ഇരുന്ന് മകൻ കണ്ടു ; വീട്ടുകാർ ഉണർന്നതോടെ കള്ളൻ രക്ഷപെട്ടു : മറ്റൊരു വീട്ടിൽ നിന്നും രണ്ടര പവൻ മാല കവർന്നു

മല്ലപ്പള്ളി : വീട്ടിൽ കള്ളൻ കയറിയ വിവരം ബംഗളൂരിലെ വീട്ടിലിരുന്ന് മകൻ കണ്ടതോടെ വീട് രക്ഷപെട്ടത് വൻ മോഷണത്തിൽ നിന്ന്. എന്നാൽ , ഇതേ ദിവസം തന്നെ സമീപത്തെ മറ്റൊരു വീട്ടിൽ കയറിയ കള്ളൻ വീട്ടിൽ നിന്നും രണ്ടര പവന്റെ മാലയും കവർന്നു. കഴിഞ്ഞ ഞായറാഴ്ച അർദ്ധരാത്രിയ്ക്കു ശേഷവും തിങ്കളാഴ്ച പുലർച്ചെയുമായാണ് മോഷണം നടന്നത്.

Advertisements

കല്ലൂപ്പാറ കുംഭമലയിൽ പ്ലാക്കട പുത്തൻവീട്ടിൽ രാജൻ്റെ വീട്ടിലാണ് മോഷണം നടന്നത്. രാജന്റെ ഭാര്യ സുധയുടെ രണ്ടര പവനുള്ള മിന്നും മാലയും ആയിരം രൂപയുമാണ് മോഷണം പോയത്. ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ അടുക്കള വാതിലിൻ്റെ കുറ്റി തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്നു തന്നെ കുറഞ്ഞൂർ കടവിൽ തുണ്ടു മുറിയിൽ ജോയിയുടെ വീട്ടിൽ മോഷണ ശ്രമം നടന്നു. ഈ വീട്ടിലെ സി സി ടി വി ദൃശ്യങ്ങൾ ജോയിയുടെ മകൻ ബാംഗ്ലൂരിൽ മൊബൈലിൽ കണ്ടതിനാൽ വീട്ടിൽ വിളിച്ചു വിവരമറിയിച്ചതിനാൽ വീട്ടുകാർ ഉണർന്നതോടെ കള്ളൻ രക്ഷപെടുകയായിരുന്നു .

Hot Topics

Related Articles