മല്ലപ്പള്ളി : ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജ് (24) നെയാണ് തൂങ്ങി മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടത്. കീഴ് വായ്പൂര് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസ് പ്രതിയാണ് മരണപ്പെട്ട പ്രകാശ്. ഒരു മാസമായി
ഇയാൾ ജാമ്യത്തിൽ ഇറങ്ങിയിട്ട്. സ്വന്തം വീട്ടിൽ അമ്മയോടൊപ്പമായിരുന്നു താമസം. ഇനിയും ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന വിഷമം വീട്ടിൽ എപ്പോളും
പറയാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. തിങ്കളാഴ്ച പുലർച്ചെ രണ്ടുമണിയോടെയാണ് പ്രകാശ് ഉറങ്ങാൻ കിടന്നത്. രാവിലെ ഏഴു മണിക്ക് അമ്മ വിളിക്കാൻ ചെന്നപ്പോൾ മുറിക്കുള്ളിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. ബഹളം കേട്ട് ആൾക്കാരെത്തി തുണി അറുത്ത് കട്ടിലിൽ കിടത്തിയപ്പോൾ മരണപ്പെട്ടിരുന്നു. കുറച്ചു ദിവസങ്ങളായി മാനസികമായി അസ്വസ്ഥനായിരുന്നതായി പ്രകാശിന്റെ ബന്ധുക്കൾ പറഞ്ഞു.
ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ
Advertisements