മല്ലപ്പള്ളി: മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് ട്രൈ സ്കൂട്ടർ വയോജന ക്ലബ്ബുകൾക്ക് ഫർണിച്ചറുകൾ എന്നിവയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വികസന കാര്യ സ്റ്റാറൻ്റിങ് കമ്മറ്റി ചെയർമാൻ അഡ്വ. പ്രകാശ് ചരളേൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ലൈല അലക്സാണ്ടർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാർ സി എൻ മോഹനൻ, അംഗങ്ങളായ ബാബു കൂടത്തിൽ, ജോസഫ് ജോൺ, സിന്ധു സുഭാഷ്, ഈപ്പൻ വർഗ്ഗീസ്, ജ്ഞാനമണി മോഹൻ, അമ്പിളി പ്രസാദ്, ബിഡിഒ ലക്ഷ്മിദാസ്, സി ഡി പി ഒ ജാസ്മിൻ എന്നിവർ പ്രസംഗിച്ചു.