അറിവ് പകരാൻ പുസ്തകങ്ങളെക്കാൾ മികച്ച അധ്യാപകനില്ല; മുൻ എം.എൽ.എ. രാജു എബ്രഹാം

മല്ലപ്പള്ളി: അറിവ് പകരാൻ പുസ്തകങ്ങളെക്കാൾ മികച്ച അധ്യാപകനില്ലെന്ന് മുൻ എം.എൽ.എ. രാജു എബ്രഹാം പറഞ്ഞു. ആഴത്തിലും പരപ്പിലുമുള്ള വായന കുറയുന്നതാണ് സാംസ്‌കാരിക തകർച്ചയ്ക്കും സാമൂഹിക സുരക്ഷക്ക് ഹാനി സംഭവിക്കുന്നതിനും ഒരു പ്രധാന കാരണം. ജില്ലാ എജ്യു.ഫെസ്റ്റ് -പുസ്തകമേള ഭാഗമായി നടന്ന സുരക്ഷാ സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതി വൈസ് ചെയർമാൻ എം.എം.ഖാൻ റാവുത്തർ അധ്യക്ഷത വഹിച്ചു.
മല്ലപ്പള്ളി ജോയിന്റ് ആർ.ടി.ഓ. എം.ജി.മനോജ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഐ.നൗഷാദ്, കീഴ്വായ്പൂര് പോലീസ് സബ് ഇൻസ്‌പെക്ടർ പി .പി.മനോജ്, സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മോർലി ജോസഫ്, സമിതി കോർഡിനേറ്റർ കെ.സതീഷ് ചന്ദ്രൻ, ജോയിന്റ് സെക്രട്ടറി സുരേഷ് നവദീപ്
ചെയർമാൻ സുരേഷ് ചെറുകര, വൈസ് ചെയർമാൻ പ്രൊഫ. ജേക്കബ് എം.എബ്രഹാം എന്നിവർ സംസാരിച്ചു.
എബി മേക്കരിങ്ങാട്ട്, ജിജു വൈക്കത്തുശ്ശേരി, ഇല്യാസ് വായ്പൂര്, അനു കുറിയന്നൂർ, രാജീവ് ഫൈനാർട്സ് എന്നിവർ പങ്കെടുത്തു. മല്ലപ്പള്ളി പ്രസ് ക്ലബ്, ത്രില പഞ്ചായത്തുകൾ എന്നിവയുടെകൂടി സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്.

Advertisements

Hot Topics

Related Articles