മല്ലപ്പള്ളി: മാർത്തോമ്മാ യുവജനസഖ്യം മല്ലപ്പള്ളി വെസ്റ്റ് സെന്റർ കലാമേള നിറക്കൂട്ട് 2022 മാർച്ച് 12 ശനി, ആനിക്കാട് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെട്ടു ബഹുമാനപെട്ട ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള വസന്ത് മാത്യു ഉദ്ഘാടനം നിർവഹിച്ചു. സെന്റർ പ്രസിഡന്റ് റവ. ജോജി തോമസ് അധ്യക്ഷത വഹിച്ചു. തുടർന്ന് ഗാനം, പ്രസംഗം, പദ്യപാരായണം, ഉപന്യാസരചന, കഥാരചന, കവിതാരചന, സംഘഗാനം എന്നീ മത്സരങ്ങൾ നടത്തപ്പെട്ടു. ആനിക്കാട് ആരോഹണം, ആനിക്കാട് സെന്റ് തോമസ്, മുല്ലപ്പള്ളി സെഹിയോൻ, മുല്ലപ്പള്ളി സെന്റ് ആൻഡ്രൂസ്, കൂത്രപ്പള്ളി ജെറുസലേം, ചേലക്കൊമ്പ് സെന്റ് ജോൺസ് എന്നീ പള്ളികളിൽ നിന്ന് യുവജനങ്ങൾ പങ്കെടുത്തു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മാർത്തോമ്മാ യുവജന സഖ്യം ജനറൽ സെക്രട്ടറി റവ ജോൺ മാത്യു സി സമ്മാനദാനം നിർവഹിച്ചു. റവ. കെ വി ചെറിയാൻ, റവ എം ജെ തോമസുകുട്ടി, റവ സാം റ്റി പണിക്കർ, റവ. തോമസ് ഈശോ, റവ അനൂപ് ബേബി, റവ റോബിൻ മാത്യു ജോൺ, സുബിൻ മാത്യു, സെക്രട്ടറി ആകാശ് കെ ജോസി, വൈസ് പ്രസിഡന്റ് ജെഫിൻ വർഗീസ്, ട്രഷറർ സിറിൽ റ്റി വർഗീസ്, ലേഡീ സെക്രട്ടറി ജോവാൻ വർഗീസ്, ജീവൻ ടി സാം, എന്നിവർ നേതൃത്വം നൽകി.