കുറുപ്പന്തറ: മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവത്തിന് ഭക്തിനിർഭരമായ ചടങ്ങിൽ കൊടിയേറി. സെപ്റ്റംബർ 7 നാണ് വിനായക ചതുർഥി. രാവിലെ 10.30 ന് തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറ്റ് നടന്നത് ‘ബീജഗണപതിയുടെ വലംപിരി രൂപത്തിലുള്ള പ്രതിഷ്ഠയാണ് മള്ളിയൂരിലുള്ളത്. അത്യപൂർവമായ വൈഷ്ണവ ഗണപതി സങ്കൽപം.
ഗണപതിയുടെ മടിയിൽ കഥ കേട്ടിരിക്കുന്ന ഉണ്ണിക്കണ്ണൻ. ഉന്നതവും ഉദാത്തവുമായ മനീഷിയിൽനിന്ന് ഉരുത്തിരിയുന്ന പ്രായോഗിക ജീവിതമാർഗത്തിന്റെ അരുൾമൊഴികൾ ഏറ്റുവാങ്ങുന്ന ഒരു തലമുറയുടെ പ്രതീകമാണത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാഗവതകഥ കേൾക്കുന്നതിലൂടെ നമുക്കു നേടാൻ കഴിയുന്ന ഊർജസ്വലതയും കർമ കുശലതയുമാണ് ഈ അപൂർവ സംഗമം ദ്യോതിപ്പിക്കുന്നത്. ചിന്തയും പ്രവൃത്തിയും ബുദ്ധിയും സിദ്ധിയും തമ്മിലുള്ള, ഉണ്ടാകേണ്ട ഐക്യഭാവവും ഇവിടെ പ്രത്യക്ഷമാകുന്നു.