മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി 

കോട്ടയം : മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ത്ഥി മഹോത്സവത്തിന് കൊടിയേറി. ഞായറാഴ്ച രാവിലെ തന്ത്രി  മനയത്താറ്റില്ലാത്ത് ആര്യന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍. സെപ്തംബര്‍ ഏഴിനാണ് വിനായക ചതുര്‍ത്ഥി. 

Advertisements

മള്ളിയൂര്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ഞായറാഴ്ച രാവിലെ കൊടിയേറ്റ് ചടങ്ങുകള്‍ നടന്നു. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ സാന്നിധ്യത്തില്‍ തന്ത്രി  മനയത്താറ്റില്ലാത്ത് ആര്യന്‍ നമ്പൂതിരി കൊടിയേറ്റ് ചടങ്ങുകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. നിരവധി ഭക്തജനങ്ങള്‍ കൊടിയേറ്റ് ചടങ്ങുകളില്‍ പങ്കാളികളായി. രാവിലെ 9 മണി മുതല്‍ ചോറ്റാനിക്കര സത്യന്‍ നാരായണ മാരാരുടെ നേതൃത്വത്തില്‍ മെജര്‍സെറ്റ് പഞ്ചവാദ്യവും ക്ഷേത്രാങ്കണത്തില്‍ നടന്നു. ഉത്സവ ദിനങ്ങളില്‍ പതിവ് ക്ഷേത്രചടങ്ങുകള്‍ക്ക് പുറമേ ശ്രീബലി എഴുന്നള്ളത്ത്, ഉത്സവ ബലി, ഉത്സവ ബലിദര്‍ശനം, വിളക്ക് എഴുന്നള്ളിപ്പ് എന്നിവ നടക്കും. വിനായക ചതുര്‍ത്ഥി ദിനമായ ഏഴാം തീയതി രാവിലെ 5.30ന് 10,008 നാളികേരം മഹാഗണപതിഹോമം ആരംഭിക്കും. രാവിലെ എട്ടിന് വിശേഷാല്‍ നവക- പഞ്ചഗവ്യം അഭിഷേകം, പ്രശസ്ത കര്‍ണാടക സംഗീതജ്ഞര്‍ പങ്കെടുക്കുന്ന പഞ്ചരത്ന കീര്‍ത്തനാലാപനം, തുടര്‍ന്ന് പഞ്ചവാദ്യവും 11ന് മഹാഗണപതിഹോമം ദര്‍ശനവും നടക്കും. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

12ല്‍ പരം പ്രമുഖ ഗജവീരന്മാര്‍ പങ്കെടുക്കുന്ന ഗജപൂജ, ആനയൂട്ട് എന്നിവ ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഇതേ തുടര്‍ന്ന് വലിയ ശ്രീബലി എഴുന്നള്ളത്ത് നടക്കും.  പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണിത്വത്തില്‍ പഞ്ചാരിമേളം, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം എന്നിവയും വിനായക ചതുര്‍ത്ഥി ദിനത്തില്‍ നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് ക്ഷേത്രത്തിന് മുന്നിലെ ഗണേശ മണ്ഡപത്തില്‍ വിവിധ കലാപരിപാടികള്‍ക്കും തുടക്കമായി. ആദ്യദിനം സംഗീത പരിപാടികളാണ് നടന്നത്. തൃത്തായമ്പക, രുഗ്മാംഗത ചരിതം  മേജര്‍ സെറ്റ് കഥകളി, ലയ സോപാനം, വിജയ് യേശുദാസിന്റെ നേതൃത്വത്തില്‍ സംഗീത സന്ധ്യ, കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ നേതൃത്വത്തില്‍ നാമസങ്കീര്‍ത്തനം എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

Hot Topics

Related Articles