മലയാള ബ്രാഹ്മണ സമാജം നവതി ആഘോഷ സമാപനവും സംസ്ഥാന സമ്മേളനവും 2025 മെയ് 11 നു കോട്ടയം കാരിത്താസിനു സമീപമുള്ള ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കും

കോട്ടയം: മലയാള ബ്രാഹ്മണ സമാജം നവതി ആഘോഷ സമാപനവും സംസ്ഥാന സമ്മേളനവും 2025 മെയ് 11 നു കോട്ടയം കാരിത്താസിനു സമീപമുള്ള ചൈതന്യ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 8 നു പതാക ഉയർത്തലും ചെണ്ട മേളത്തോടു കൂടി ആരംഭിക്കുന്ന പരിപാടികൾ രാവിലെ 08.30 നു ശബരിമല തന്ത്രി ബ്രഹ്മശ്രീ മഹേഷ് മോഹനരര് ഭദ്രദീപം കൊളുത്തി ഉത് ഘാടനം ചെയ്യും, തുടർന്ന് വിവിധ ജില്ലകളിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പരിപാടികൾ നടക്കും.

Advertisements

ഉച്ചയ്ക്ക് 01.30 നു നടക്കുന്ന പൊതു സമ്മേളനത്തിനു മലയാള ബ്രാഹ്മണ സമാജം സംസ്ഥാന പ്രസിഡന്റ് ടി വി നാരായണശർമ്മ അധ്യക്ഷത വഹിക്കും. പ്രശസ്ത കവി വി മധുസൂദനൻ നായർ പൊതുയോഗം ഉത്‌ഘാടനം ചെയ്യും. മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് വാർഷികപതിപ്പ് പ്രകാശനം ചെയ്യും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാള ബ്രാഹ്‌മണ സമാജം കേന്ദ്ര ജനറൽ സെക്രട്ടറി മോഹൻകുമാർ പുതുമന, കേന്ദ്ര ട്രഷറർ ത്രിവിക്രമൻ നമ്പൂതിരി, എ കെ ബി എഫ് സംസ്ഥാന പ്രസിഡൻ്റ് എച്ച് ഗണേഷ്, ജനറൽ സെക്രട്ടറി മുരളീധരൻ നമ്പൂതിരി, പുഷ്പക ബ്രാഹ്മണ സേവാ സംഘം സംസ്ഥാന പ്രസിഡൻ്റ് എൽ വിശ്വനാഥൻ, ഗൗഡ സാരസ്വത ബ്രാഹ്മണ ക്ഷേമ സഭസംസ്ഥാന പ്രസിഡൻ്റ് രംഗദാസപ്രഭു, ശിവധ്വജസേവ സമിതി സംസ്ഥാന പ്രസിഡന്റ് സുരേഷ് മൂസ്സത്, സംസ്ഥാന സമ്മേളനം സ്വാഗത സംഘം കൺവീനർ അരുൺ കീച്ചേരിൽ എന്നിവർ സംസാരിക്കും.

Hot Topics

Related Articles