മമതയോടെ ബംഗാള്‍; റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ മമത ബാനര്‍ജിക്ക് ജയം; ബിജെപി തകര്‍ന്നടിഞ്ഞു, സിപിഎമ്മിന് സാന്നിധ്യമറിയിക്കാനായില്ല

കൊല്‍ക്കത്ത: ബംഗാളിലെ ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മിന്നും ജയം. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് മമത ബാനര്‍ജിയുടെ ജയം. 58823 വോട്ടുകളുടെ ഭൂരിപക്ഷമാണ് മമത നേടിയത്. ബിജെപിയുടെ പ്രിയങ്ക തിബ്രിവാള്‍ ദയനീയമായി തോറ്റു. 30000ത്തില്‍ താഴെ വോട്ടുകള്‍ മാത്രമേ അവര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ. തോല്‍വി സമ്മതിക്കുന്നുവെന്നും ഇനി കോടതിയിലേക്കില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. സിപിഎം സ്ഥാനാര്‍ഥിക്ക് സാന്നിധ്യം അറിയിക്കാന്‍ പോലുമായില്ല.

Advertisements

മമത ഭൂരിപക്ഷം ഉയര്‍ത്തിയ വേളയില്‍ തന്നെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന മുര്‍ഷിദാബാദിലെ സംസീര്‍ഗഞ്ചിലും ജാംഗിപൂരിലും തൃണമൂല്‍ തന്നെയാണ് ലീഡ് ചെയ്യുന്നത്. ഇവിടെ മറിച്ചുള്ള ഫലത്തിന് സാധ്യതയില്ലെന്നാണ് വിവരം.

Hot Topics

Related Articles