വൈക്കം: മലയാളത്തിന്റ മഹാനടൻ പത്മശ്രീ മമ്മൂട്ടിയുടെ പിറന്നാൾ ചെമ്പിലരയൻ ബോട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജന്മനാട്ടിൽ ആഘോഷിച്ചു.
ബോട്ട് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.എസ്.ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ലിറ്റററി ഫോട്ടോഗ്രാഫർ ഡി.മനോജ് വൈക്കം ഉദ്ഘാടനം ചെയ്തു. ചെമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റും ക്ലബ്ബ് സെക്രട്ടറിയുമായ കെ.കെ .രമേശൻ, ട്രഷറർ കെ.എസ്. രത്‌നാകരൻ, ചലച്ചിത്രനടൻ ഹാരിസ് മണ്ണഞ്ചേരിൽ, പി.എ.രാജപ്പൻ ,എം എ. അബ്ദുൾ ജലീൽ, ഫിലിം അസോസ്സിയേറ്റ് ഡയറക്ടർ രജനീ കൃഷ്ണ, കവിയത്രി ഇന്ദിരാദേവി, കഥാകൃത്ത് കുമാരി എൻ കൊട്ടാരം, അഡ്വ. കൃഷ്ണ ബിജു എന്നിവർ പ്രസംഗിച്ചു
Advertisements