കോട്ടയം : മാങ്ങാ കള്ളനെയും മാല കള്ളനെയും ഒക്കെ നോക്കുന്ന ഇടക്ക് ഇത് കൂടി വായിക്കണേ – ഈ പിടിച്ചിരിക്കുന്ന 8 പേരും കേസുണ്ടല്ലോ എന്നാൽ സ്റ്റേഷനിലേക്ക് പോയേക്കാം എന്ന് പറയുന്നവർ അല്ല… പിടിക്കാൻ പോകുന്ന പോലീസുകാരുടെ മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രം പിടികൂടിയവർ… – സംസ്ഥാനത്ത് അമ്പാടും പോലീസിനെതിരെ വിമർശനം ശക്തമാകുന്ന സാഹചര്യത്തിൽ കിടിലൻ ഫേസ്ബുക്ക് പോസ്റ്റുമായി കോട്ടയം വെസ്റ്റ് പോലീസ്.
ജില്ലയിൽ നിന്നും പിടികൂടി തടവിലാക്കിയ ഗുണ്ടകളുടെ ലിസ്റ്റ് സഹിതമാണ് പോലീസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.
കോട്ടയം വെസ്റ്റ് പോലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് കാണാം –
ജില്ലയിലെ പ്രധാന ഗൂണ്ട നേതാവായ വിനീത് സഞ്ചയനെ കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു……കോട്ടയം ജില്ലയിലെ പ്രധാന ഗുണ്ട നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുന്നു…..പോലീസിനെ സംബന്ധിച്ചുള്ള എതിരായ വാർത്തകൾക്കിടെ ഇത് കൂടെ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത ഉണ്ട്…..
- ജെയ്സമോൻ @ അലോട്ടി – ജയിലിൽ
- വിനീത് സഞ്ചയൻ – ജയിലിൽ
- അരുൺ ഗോപൻ – ജയിലിൽ
- മണിമല രമേശൻ – ജയിലിൽ
- ലങ്കോ @ അഖിൽ – ജയിലിൽ
- KD ജോമോൻ – ജയിലിൽ
- കമ്മൽ വിനോദ് – ജയിലിൽ
- അച്ചു സന്തോഷ് – ജയിലിൽ
- മിഥുൻ – പുതിയ കേസുകൾ ഇല്ല
- ആയി സജി –
ശരീരം തളർന്നു കിടക്കുന്നു
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോട്ടയം ജില്ലാ പോലീസിന്റെ ഗൂണ്ടകൾക്ക് എതിരെ ഉള്ള നടപടികൾ എത്രയുണ്ട് എന്നറിയിക്കാൻ മാത്രമാണിത്….. മാങ്ങാ കള്ളനെയും മാല കള്ളനെയും ഒക്കെ നോക്കുന്ന ഇടക്ക് ഇത് കൂടി വായിക്കണേ…..ഈ പിടിച്ചിരിക്കുന്ന 8 പേരും കേസുണ്ടല്ലോ എന്നാൽ സ്റ്റേഷനിലേക്ക് പോയേക്കാം എന്ന് പറയുന്നവർ അല്ല… പിടിക്കാൻ പോകുന്ന പോലീസുകാരുടെ മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രം പിടികൂടിയവർ…