പെരുവ: മാവിൽ നിന്ന് വീണ് മരിച്ചു. അവർമ ചിറ്റക്കാട്ട് ഗോകുലൻ (62) നാണ് വീട്ടുമുറ്റത്തെ മാവിൽ നിന്ന് വീണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ വീട്ടുമുറ്റത്തെ മാവിൽ മാങ്ങ പറിക്കാനായി കയറിയ ഗോകുലൻ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വെളളൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ പ്രസന്നകുമാരി. മകൾ നീതു. മരുമകൻ അനു വടക്കേ നിരപ്പ് ഞീഴൂർ.
സംസ്കാരം നാളെ മെയ് ഒൻപത് വെള്ളിയാഴ്ച 2ന് വീട്ടുവളപ്പിൽ.
Advertisements